ജൂൈല ഒന്നുമുതൽ പാൻ എടുക്കാനും ആധാർ നിർബന്ധം
text_fieldsന്യൂഡൽഹി: ആദായനികുതി റിേട്ടൺ സമർപ്പിക്കുന്നതിനും ജൂലൈ ഒന്നുമുതൽ പുതിയ പാൻകാർഡ് എടുക്കാനും ആധാർ നിർബന്ധമാണെന്ന് കേന്ദ്ര പ്രത്യക്ഷനികുതിബോർഡ്(സി.ബി.ഡി.ടി)അറിയിച്ചു. ആദായനികുതി റിേട്ടൺ ഫയൽ ചെയ്യുേമ്പാൾ ആധാറുള്ളവർ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് പ്രാബല്യത്തിലാക്കാനുള്ള നടപടികളുടെ ഭാഗമായാണ് സി.ബി.ഡി.ടി നിർദേശം.
ജൂലൈ ഒന്നിനകം പാൻ ലഭിക്കുന്നവർ ആധാർ ഉള്ളവരാണെങ്കിൽ അക്കാര്യം ആദായനികുതി വകുപ്പിനെ അറിയിക്കണം. എന്നാൽ, ഇതുവരെ ആധാർ എടുക്കാത്തവരുടെ പാൻ തൽക്കാലം റദ്ദാക്കില്ല. അതിനാൽ ആദായനികുതി നിയമവുമായി ബന്ധപ്പെട്ട മറ്റ് തടസ്സങ്ങൾ നേരിടേണ്ടിവരില്ലെന്ന് സി.ബി.ഡി.ടി വിശദീകരിച്ചു. പാൻ റദ്ദാക്കപ്പെട്ടാൽ ഒരുവ്യക്തിക്ക് സാധാരണ ബാങ്ക്^പണ ഇടപാടുകൾ പോലും സാധിക്കാതെ വരുമെന്നതിനാലാണ് ഇൗ ഇളവ് നൽകുന്നതെന്നും സി.ബി.ഡി.ടി വ്യക്തമാക്കി.
ആദായനികുതിറിേട്ടണിന് ആധാർ നിർബന്ധമാക്കിയ സർക്കാർനിയമം സുപ്രീംകോടതി ഭാഗികമായി ശരിവെച്ചിട്ടുണ്ട്. കഴിഞ്ഞദിവസത്തെ സുപ്രീംകോടതി ഉത്തരവ് ധന^നിയമ മന്ത്രാലയങ്ങളും ആദായനികുതിവകുപ്പും പ്രത്യക്ഷനികുതി ബോർഡും വിലയിരുത്തിയതിെൻറ അടിസ്ഥാനത്തിലാണ് ഇൗ നിർദേശങ്ങളെന്നും സി.ബി.ഡി.ടി അറിയിച്ചു. ആധാർ സ്വകാര്യതയുടെ ലംഘനമാണോയെന്ന് ഭരണഘടനബെഞ്ച് തീർപ്പുകൽപിക്കുന്നതുവരെ ആധാർ നിർബന്ധമാക്കരുതെന്ന് വെള്ളിയാഴ്ചത്തെ വിധിയിൽ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.