മോദിയെ കണ്ടതിനുപിന്നാലെ പന്നീർസെൽവം ‘സത്യം’ പറഞ്ഞു
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയശേഷം ബി.ജെ.പിയുമായി സഹകരിക്കുമെന്ന് ട്വിറ്ററിലൂടെ സൂചന നൽകിയ അണ്ണാഡി.എം.കെ വിമത വിഭാഗം നേതാവ് ഒ. പന്നീർസെൽവം അര മണിക്കൂറിനുശേഷം തിരുത്തി. തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷം ബി.ജെ.പിയുമായുള്ള സഖ്യം തീരുമാനിക്കുമെന്ന സൂചനയാണ് പന്നീർസെൽവം ശനിയാഴ്ച രാവിലെ ട്വിറ്ററിലെ കുറിപ്പിലൂടെ നൽകിയത്.
പന്നീർസെൽവം ബി.ജെ.പിയോട് കാട്ടുന്ന മൃദുസമീപനത്തിെൻറ പശ്ചാത്തലത്തിൽ ഇതിന് വൻ പ്രചാരം ലഭിച്ചു. എന്നാൽ, ആദ്യ കുറിപ്പ് നീക്കി, തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നശേഷമേ ഏതെങ്കിലും പാർട്ടിയുമായുള്ള സഖ്യത്തെക്കുറിച്ച് ആലോചിക്കൂവെന്നാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹം തിരുത്തുകയായിരുന്നു. പന്നീർസെൽവം സത്യം തുറന്നുപറെഞ്ഞന്ന പ്രതികരണവുമായി അണ്ണാ ഡി.എം.കെ ഒൗദ്യോഗികപക്ഷം രംഗത്തെത്തി. ഇരു ഗ്രൂപ്പുകളുടെയും പുനരൈക്യ ചർച്ചകളിൽ ബി.ജെ.പിയുമായുള്ള തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച ആശയം വിമത വിഭാഗം ഉന്നയിച്ചിരുന്നു.
പാർട്ടിയുടെ പേരും ചിഹ്നവും മരവിപ്പിക്കൽ, ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചത്, മന്ത്രിമാരുടെ വീടുകളിലെ ആദായനികുതി പരിശോധന, ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരെൻറ അറസ്റ്റ് എന്നിവക്ക് പിന്നിൽ കേന്ദ്രത്തിെൻറ കൈകളുെണ്ടന്ന ആരോപണം നിലനിൽക്കുന്നുണ്ട്. അണികളുമായി നേരിട്ട് സംവദിക്കാൻ സംസ്ഥാന പര്യടനം നടത്തുന്ന തിരക്കിനിടെയാണ് പന്നീർസെൽവം പ്രധാനമന്ത്രിയെ ഡൽഹിയിെലത്തി കണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.