പളനിസാമിയുടെ വിശ്വാസവോെട്ടടുപ്പിനെതിരായ ഹരജി 11ന്
text_fieldsന്യൂഡൽഹി: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി െഫബ്രുവരി 18ന് നേടിയ വിശ്വാസവോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി വാദം കേൾക്കും. മുൻ മുഖ്യമന്ത്രി പന്നീർ സെൽവം വിഭാഗക്കാരനായ തമിഴ്നാട് എം.എൽ.എ കെ. പാണ്ഡ്യരാജ് സമർപ്പിച്ച ഹരജി ഇൗമാസം 11ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
അടുത്ത വിശ്വാസവോെട്ടടുപ്പ് രഹസ്യബാലറ്റിലൂടെയാവണമെന്ന ആവശ്യത്തിൽ ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറ്റോണി ജനറൽ കെ.കെ. വേണുഗോപാലിെൻറ സഹായം തേടി. രഹസ്യബാലറ്റ് വഴി വിശ്വാസവോെട്ടടുപ്പ് വേണമെന്ന ആവശ്യം സ്പീക്കർ അകാരണമായി തള്ളുകയായിരുെന്നന്ന് പാണ്ഡ്യരാജെൻറ ഹരജിയിലുണ്ട്.
വിശ്വാസ വോട്ടെടുപ്പിൽ എം.എൽ.എമാരെ ഭീഷണിപ്പെടുത്തി ശശികല പക്ഷം പളനിസ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്യിക്കുകയായിരുന്നുവെന്നാണ് പനീർസെൽവം പക്ഷത്തിന്‍റെ ആരോപണം.
ഫെബ്രുവരി 16നാണ് ഒ.പനീർസെൽവം മുഖ്മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. മുൻ മുഖ്യമന്ത്രി ശശികലയുമായുള്ള അധികാര വടംവലിയിൽ ഒ.പി.എസിന് രണ്ട് ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടിവന്നു. പിന്നീട് നിയമസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ 122നെതിരെ 11 വോട്ടുകൾ കൊണ്ട് ഒ.പി.എസിന് തൃപ്തിപ്പെടേണ്ടിവന്നു. അക്രമ സംഭവങ്ങൾക്കും പ്രധാന പ്രതിപക്ഷമായ ഡി.എം.കെയുടെ ഇറങ്ങിപ്പോകലിനുമിടയിലാണ് വോട്ടെടുപ്പ് നടന്നത്.
ശശികല പക്ഷത്തിന്‍റെ തടവിൽ നിന്നാണ് എം.എൽ.എമാർ വോട്ടെടുപ്പിനെത്തിയത് എന്ന് ഒ.പി.എസ് പക്ഷം ആരോപിച്ചിരുന്നു. വിഷയത്തിൽ സ്പീക്കറുടെ നിലപാട് ചേദ്യം ചെയ്തുകൊണ്ട് സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി ഇന്ന് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്‍റെ സഹായം തേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.