Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'പെഗസസ്​: ഏഴിനകം...

'പെഗസസ്​: ഏഴിനകം സമിതിയെ സമീപിക്കണം'

text_fields
bookmark_border
പെഗസസ്​: ഏഴിനകം സമിതിയെ സമീപിക്കണം
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണു​ക​ൾ പെ​ഗ​സ​സ്​ ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ർ വ​ഴി ചോ​ർ​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​വ​ർ സു​പ്രീം കോ​ട​തി നി​യ​മി​ച്ച സാ​​ങ്കേ​തി​ക സ​മി​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശം. ജ​നു​വ​രി ഏ​ഴി​ന്​ ഉ​ച്ച​ക്ക്​ മു​മ്പ്​ സ​മി​തി​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ഇ-​മെ​യി​​ൽ ചെ​യ്യ​ണ​മെ​ന്ന്​ സു​പ്രീം കോ​ട​തി പൊ​തു അ​റി​യി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഫോ​ൺ ചോ​ർ​ത്തി​യെ​ന്ന്​ ക​രു​താ​ൻ ത​ക്ക കാ​ര​ണ​ങ്ങ​ൾ നി​ര​ത്ത​ണം. ആ​വ​ശ്യ​മെ​ങ്കി​ൽ ഫോ​ണു​ക​ൾ സാ​​ങ്കേ​തി​ക സ​മി​തി​ക്ക്​ പ​രി​ശോ​ധി​ക്കാ​ൻ വി​ട്ടു​ന​ൽ​കണം. പ​രി​ശോ​ധ​ന​ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം തി​രി​ച്ചു​ന​ൽ​കും. ന്യൂ​ഡ​ൽ​ഹി​യി​ലാ​കും മൊ​ബൈ​ൽ ഫോ​ൺ സ്വീ​ക​രി​ക്കു​ന്ന കേ​ന്ദ്രം.

ഇ​സ്രാ​യേ​ലി ചാ​ര സോ​ഫ്​​റ്റ്​​വെ​യ​ർ പെ​ഗ​സ​സ്​ ഉ​പ​യോ​ഗി​ച്ച്​ രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ, വ്യ​വ​സാ​യ പ്ര​മു​ഖ​ർ, ജ​ഡ്ജി​മാ​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ ​ഫോ​ണു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​ർ ചോ​ർ​ത്തു​ന്ന​ത്​ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ പു​റ​ത്തെ​ത്തി​യ​ത്. വൻ പ്ര​തി​ഷേ​ധ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ ഒ​ക്​​ടോ​ബ​റി​ലാണ്​ സം​ഭ​വം അ​ന്വേ​ഷി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​ദ​ഗ്​​ധ സ​മി​തി​യെ വെ​ച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pegasus
News Summary - Panel Asks People Who Think They Were Pegasus Targets
Next Story