ഡൽഹിയിൽ 'പശുക്ഷേമ സമിതി'
text_fieldsന്യൂഡൽഹി: അലഞ്ഞുതിരിയുന്ന പശുക്കളുടെ ക്ഷേമവും ഗോശാലകൾക്ക് നൽകിയ ഫണ്ട് വിനിയോഗവും പരിശോധിക്കാൻ ഡൽഹി നിയമസഭ സമിതിയെ നിയോഗിച്ചു.
സമിതി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സ്പീക്കർ രാം നിവാസ് ഗോയൽ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഡൽഹിയിലെ മുനിസിപ്പൽ കോർപറേഷനുകൾക്കെതിരെ ആം ആദ്മി പാർട്ടി എം.എൽ.എമാർ ക്രമക്കേട് ആരോപണം ഉന്നയിച്ചതിനെതുടർന്നാണ് നടപടി. എ.എ.പി എം.എൽ.എ സൗരഭ് ഭരദ്വാജ് അവതരിപ്പിച്ച വിഷയം നിയമസഭ അംഗീകരിക്കുകയായിരുന്നു.
പശുക്കൾ അലഞ്ഞുതിരിയാത്ത ഡൽഹിയാക്കി മാറ്റുമെന്നും പശുക്കളിൽ മൈക്രോചിപ് ഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടും നടപടിയുണ്ടായില്ലെന്നും എം.എൽ.എ ആരോപിച്ചു. ഒരു പശുവിന് 20 രൂപ വീതം നൽകിയിട്ടും വീണ്ടും ഫണ്ട് ആവശ്യപ്പെടുന്നത് ക്രമക്കേടിന് ഉദാഹരണമാണെന്നും വിമർശനമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.