പങോങ്ങ്: മൂന്നു ഘട്ടമായി സൈന്യത്തെ പിൻവലിക്കാൻ ധാരണ
text_fieldsന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ പങോങ് തടാക മേഖലയിൽനിന്ന് മൂന്നു ഘട്ടങ്ങളിലായി സൈന്യത്തെ പിൻവലിക്കാൻ ഇന്ത്യ-ചൈന ൈസനിക ചർചയിൽ ധാരണ. യുദ്ധോപകരണങ്ങളും വാഹനങ്ങളും സൈന്യവും ഏപ്രിൽ, മേയ് മാസങ്ങളിലെ സ്ഥാനങ്ങളിലേക്ക് പിൻവാങ്ങുന്നതിനാണ് ധാരണ. ഇൗ വർഷം ഏപ്രിൽ 27നാണ് ചൈനീസ് സൈന്യം അതിർത്തി കടന്ന് കൈേയറ്റം നടത്തുന്നതും സംഘർഷം ഉടലെടുക്കുന്നതും.
ചുഷൂലിൽ നടന്ന എട്ടാം വട്ട കമാൻഡർതല ചർച്ചയിലെ വ്യവസ്ഥയനുസരിച്ച് ആദ്യ ഘട്ടത്തിൽ കവചിത വാഹനങ്ങൾ, ടാങ്കുകൾ, സൈനികരെ വഹിക്കുന്ന വാഹനങ്ങൾ എന്നിവ പിൻവലിക്കും. ഒറ്റ ദിവസം കൊണ്ട് ഇൗ പിൻമാറ്റം നടക്കും. ചർച്ചയിൽ വിദേശകാര്യ മന്ത്രാലയ ജോയൻറ് സെക്രട്ടറി നവീൻ ശ്രീവാസ്തവയും ബ്രിഗഡിയർ ഖായിയും പ
െങ്കടുത്തു. രണ്ടാമത്തെ ഘട്ടത്തിൽ പങാേങ് തടാകത്തിെൻറ വടക്ക് ഭാഗത്തുനിന്ന് ദിവസവും 30 ശതമാനം സൈനികർ എന്ന കണക്കിൽ മൂന്നു ദിവസം സൈനികരെ പിൻവലിക്കും. ഇന്ത്യൻ സൈന്യം ധാൻ സിങ് ഥാപ്പ പോസ്റ്റിലേക്കും ചൈനീസ് സൈന്യം ഫിങ്കർ നാലിൽനിന്ന് ഫിങ്കർ 8 ലേക്കും പിൻവലിയും. ധാരണയനുസരിച്ച് ഫിങ്കർ നാലിൽനിന്ന് ഫിങ്കർ എട്ടിനുമിടയിൽ പട്രോളിങ് നിർത്തിവെക്കെും.
അവസാന ഘട്ടത്തിൽ പങാേങ് തടാകത്തിെൻറ തെക്ക് ഭാഗത്തെ റിസങ്ക്ല, മുഖ്പാരി, മഗർ ഹിൽ പ്രദേശത്ത് നിലയുറപ്പിച്ച മുഴുവൻ ൈസനികരേയും നിശ്ചിത ദൂരം പിറകിലേക്ക് പിൻവലിക്കും. ആഗസ്റ്റ് 29, 30 തീയതികളിലായി ചൈനീസ് സൈന്യം നടത്തിയ കടന്നാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യമാണ് തടാകത്തിെൻറ തെക്ക് ഭാഗത്ത് കേന്ദ്രീകരിച്ചിട്ടുള്ളത്്. ഇരു രാജ്യങ്ങളും അര ലക്ഷത്തോളം സൈനികരെ അതിർത്തിയിൽ എത്തിച്ചിട്ടുണ്ട്.
എന്നാൽ, സൈനിക പിൻമാറ്റത്തിനുള്ള ധാരണമാത്രമാണിതെന്നും കരാർ ഒപ്പിട്ടിട്ടില്ലെന്നും ഉയർന്ന സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്തമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.