പ്രിയ പാനീ പൂരി വിൽപനക്കാരനെ കോവിഡ് കവർന്നു; കുടുംബത്തിന് സഹായവുമായി പ്രദേശവാസികൾ
text_fieldsമുംബൈ: തങ്ങളുടെ പ്രിയ പാനി പൂരി വിൽപനക്കാരൻ കോവിഡ് ബാധിച്ച് മരിച്ചതോടെ അദ്ദേഹത്തിന്‍റെ കുടുംബത്തെ സാമ്പത്തികമായി സഹായിക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ് തെക്കൻ മുംബൈയിലെ ഒരു കൂട്ടം താമസക്കാർ.
തെക്കൻ മുംബൈയിലെ നേപ്പിയൻ സീ റോഡിൽ 46 വർഷമായി പാനി പൂരി വിറ്റിരുന്ന ഭഗവതി യാദവ് ഒരു മാസം മുമ്പാണ് കോവിഡ് ബാധിച്ച് മരിച്ചത്. പ്രിയ കച്ചവടക്കാരന്‍റെ മരണത്തിൽ വേദനിച്ച പ്രദേശവാസികൾ ഇദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കാൻ ധനസമാഹരണ യജ്ഞം ആരംഭിക്കുകയായിരുന്നു.
തെക്കൻ മുംബൈയിലും പരിസരത്തും 'ബിസ് ലേരി പാനി പൂരി വാല' എന്നാണ് യാദവ് അറിയപ്പെടുന്നത്.
കുടുംബത്തിലെ ഏക വരുമാനക്കാരൻ അദ്ദേഹമായിരുന്നു. ഞങ്ങൾ അദ്ദേഹത്തിന്‍റെ മക്കളെ ബന്ധപ്പെട്ടു. ഞങ്ങൾക്ക് അദ്ദേഹത്തിന്‍റെ കുടുംബത്തെ സഹായിക്കണമെന്ന് തോന്നി. രണ്ട് ദിവസം കൊണ്ട് രണ്ട് ലക്ഷത്തിലധികം രൂപ ലഭിച്ചിട്ടുണ്ട്. 42 ദിവസത്തിനകം അഞ്ച് ലക്ഷം രൂപ പിരിച്ചെടുക്കുകയാണ് ലക്ഷ്യം -ഒരു പ്രദേശവാസി പറഞ്ഞു.
ശുചിത്വവും വിശ്വാസ്യതയുമായിരുന്നു ഭാഗവതി യാദവിനെ മറ്റു തെരുവ് കച്ചവടക്കാരിൽനിന്ന് വേറിട്ട് നിർത്തിയിരുന്നതെന്നും ലഘുഭക്ഷണം തയാറാക്കാൻ ഭഗവതി യാദവ് ശുദ്ധമാക്കിയ കുപ്പി വെള്ളമായിരുന്നു ഉപയോഗിച്ചിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.