തകർന്ന ഹൃദയവുമായി പങ്കജ് ഉധാസിന്റെ മകൾ റീവ; അന്തിമോപചാരം അർപ്പിക്കാൻ എത്തിയത് നിരവധി താരങ്ങൾ
text_fieldsമുംബൈ: തിങ്കളാഴ്ച അന്തരിച്ച ഗസൽ ചക്രവർത്തി പങ്കജ് ഉധാസിന്റെ അന്തിമ ചടങ്ങിനിടെ തകർന്ന ഹൃദയവുമായി മകൾ റീവ. അന്തിമോപചാരമർപ്പിക്കാൻ മൃതദേഹത്തിനരികിലേക്ക് ദു:ഖ ഭാരത്തോടെ കടന്നു വരുന്ന രണ്ടാമത്തെ മകൾ റീവ ഉധാസിന്റെ വിഡിയോയാണ് സെലിബ്രിറ്റി ഫോട്ടോഗ്രാഫർ എക്സിൽ ഷെയർ ചെയ്തത്. വീഡിയോയിൽ വിഷമത്തോടെ കടന്നുവരുന്ന റീവയെ കാണിക്കുന്നു.
ഗായികയും സംഗീതജ്ഞയുമാണ് റീവ ഉധാസ്. സോനു നിഗം, മാധുരി ദീക്ഷിത് നെനെ, ശിൽപ ഷെട്ടി കുന്ദ്ര, അഭിഷേക് ബച്ചൻ, വിജയ് വർമ്മ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ ഗായകന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. നിരവധി ബോളിവുഡ് താരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
1980 മുതൽ ഗസൽ സംഗീത രംഗത്തെ അതികായനായി രംഗത്തുള്ള പങ്കജ് ഉധാസ് തിങ്കളാഴ്ചയാണ് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ മരിക്കുന്നത്. ഉർദു, പേർഷ്യൻ സാഹിത്യത്തിലെ കാവ്യാത്മകമായ ശൈലിയിലൂടെ വ്യത്യസ്ത ശബ്ദത്തിലൂടെയുള്ള ആലാപനത്തിലൂടെ അദ്ദേഹം സംഗീതാസ്വാദകർക്ക് ഏറെ പ്രിയപ്പെട്ട ഗായകനായി മാറി. ചിട്ടി ആയി ഹേ, ഔർ ആഹിസ്ത കിജിയേ ബാത്തേൻ, ജീയേ തോ ജീയേ കൈസേ, നാ കജ്റേ കി ധാർ എന്നിവ പങ്കജ് ഉധാസിൻ്റെ ഏറ്റവും ജനപ്രിയ ഗാനങ്ങളിൽ ചിലതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.