തമിഴ്നാട്ടിൽ ശതകോടികളുടെ പാൻമസാല കുഭംകോണം: അന്വേഷണം സി.ബി.െഎക്ക്
text_fieldsചെന്നൈ: സംസ്ഥാന ആരോഗ്യമന്ത്രിയും പൊലീസ് മേധാവിയും ഉൾപ്പെെട്ടന്ന് സംശയിക്കുന്ന ശതകോടികളുടെ പാൻമസാല കുംഭകോണ കേസ് സി.ബി.െഎ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈകോടതി ഉത്തരവ്. വിജിലൻസ് അന്വേഷണം തൃപ്തികരമാണെന്ന സർക്കാർ വാദം തള്ളിയാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിെൻറ ഉത്തരവ്. പ്രതിപക്ഷമായ ഡി.എം.കെയുടെ എം.എൽ.എ ജെ. അൻപഴകൻ ഉൾപ്പെടെയുള്ളവർ നൽകിയ ഒരുകൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്. വിധി വന്നതിനു പിന്നാലെ ഡി.ജി.പി ടി.കെ. രാജേന്ദ്രൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി, ആഭ്യന്തര സെക്രട്ടറി എന്നിവരെ സന്ദർശിച്ചു. എന്നാൽ, രാജി ആവശ്യം ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്കർ തള്ളി. കോടതി ഉത്തരവ് അണ്ണാ ഡി.എം.കെ സർക്കാറിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
ആരോപണ വിധേയരായ മന്ത്രിയെയും ഡി.ജി.പിയെയും ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. പാൻമസാല നിരോധനം നിലനിൽക്കുന്ന തമിഴ്നാട്ടിൽ ഇത് മറികടക്കാൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ പ്രമുഖർക്കു വൻ കൈക്കൂലി നൽകുന്ന വിവരങ്ങൾ രണ്ടു വർഷം മുമ്പ് നടന്ന ആദായനികുതി പരിശോധനയിലാണ് പുറത്തുവന്നത്. 250 കോടി ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരിേശാധനക്കിടെ കണ്ടെത്തിയ ഡയറിയിൽ കോടികൾ കൈക്കൂലി പറ്റുന്ന മന്ത്രിമാരുടെയും മുതിർന്ന ഉദ്യോഗസ്ഥരുെടയും പേരുകൾ ലഭിച്ചു. ആരോഗ്യ മന്ത്രി സി. വിജയഭാസ്കർ, ഡി.ജി.പി ടി.െക. രാജേന്ദ്രൻ, ചെന്നൈ സിറ്റി പൊലീസ് കമീഷണറായിരുന്ന മലയാളി എസ്. േജാർജ് തുടങ്ങി പ്രമുഖരുടെ പേരുകൾ ഡയറിയിലുള്ളതായി ആരോപണമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.