കടമ്പ കടക്കാതെ പന്നീര്‍സെല്‍വം
text_fieldsന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയോടെ ഗവര്‍ണര്‍ സ്വീകരിക്കാന്‍ പോകുന്ന അടുത്ത നടപടി എന്തായിരിക്കുമെന്ന് നിയമവൃത്തങ്ങളില്‍ ഊര്‍ജിത ചര്‍ച്ച. ശശികല ജയിലിലാകുമെങ്കിലും നിലവിലെ സാഹചര്യത്തില്‍ ആദ്യം മന്ത്രിസഭ ഉണ്ടാക്കാന്‍ ശശികല പക്ഷത്തെ തന്നെ ഗവര്‍ണര്‍ ക്ഷണിച്ചേക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒ. പന്നീര്‍സെല്‍വം രാജിവെക്കുകയും ഗവര്‍ണര്‍ അംഗീകരിക്കുകയും ചെയ്തതാണ്.
ശശികലക്ക് മുഖ്യമന്ത്രിയാകാന്‍ കഴിയില്ളെങ്കിലും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പളനിസാമിയെ അവര്‍ നിര്‍ദേശിച്ചു കഴിഞ്ഞിട്ടുണ്ട്. കോടതി വിധിക്കുശേഷവും ശശികല പക്ഷത്താണ് കൂടുതല്‍ എം.എല്‍.എമാര്‍. അത് യാഥാര്‍ഥ്യവും പന്നീര്‍സെല്‍വത്തിന്‍േറത് കൂടുതല്‍ പിന്തുണ കിട്ടുമെന്ന വിശ്വാസവുമാണ്.
നിയമസഭ സമ്മേളനം വിളിച്ചുകൂട്ടാനുള്ള നിര്‍ദേശം ഗവര്‍ണര്‍ അടുത്ത ദിവസം തന്നെ നല്‍കിയേക്കും. നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാനുള്ള ആദ്യവസരം പളനിസാമിക്ക് ലഭിക്കുമെന്നാണ് സൂചന. അദ്ദേഹത്തിന് അതു കഴിഞ്ഞില്ളെങ്കില്‍ മാത്രമാണ് പന്നീര്‍സെല്‍വം പക്ഷത്തിന് സാധ്യത കൈവരുന്നത്. ഇതിനിടയില്‍ കൂടുതല്‍ എം.എല്‍.എമാരെ അടര്‍ത്തിയെടുത്ത് ഭൂരിപക്ഷം ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമാണ് പന്നീര്‍സെല്‍വത്തിന് മുഖ്യമന്ത്രിക്കസേരയില്‍ തുടരാന്‍ കഴിയുക. അറിയപ്പെടുന്ന ഒരു മുഖം ഉയര്‍ത്തിക്കാണിക്കാനില്ലാത്ത സ്ഥിതിക്ക് ശശികല പക്ഷത്തെ കൂടുതല്‍ എം.എല്‍.എമാര്‍ ചാഞ്ചാടാനും സാധ്യതയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.