Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപനീർസെൽവം നന്നായി...

പനീർസെൽവം നന്നായി ഭരിക്കുന്നു; മാറ്റേണ്ടെന്ന് ശശികലയുടെ ഭർത്താവ്

text_fields
bookmark_border
പനീർസെൽവം നന്നായി ഭരിക്കുന്നു; മാറ്റേണ്ടെന്ന് ശശികലയുടെ ഭർത്താവ്
cancel

തഞ്ചാവൂർ: ഒ. പനീർസെൽവം തമിഴ് നാട് മുഖ്യമന്ത്രി എന്ന നിലക്ക് കടമകൾ നന്നായി നിർവഹിക്കുന്നുണ്ടെന്ന് എ.ഐ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലയുടെ ഭർത്താവ് എം. നടരാജൻ. എ.ഐ.ഡി.എം.കെയിൽ തന്നെ ഒരു വിഭാഗം പനീർസെൽവത്തെ മാറ്റി ശശികലയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നതിനിടെയാണ് നടരാജന്‍റെ പ്രസ്താവന.

പനീർസെൽവം നന്നായിത്തന്നെ തമിഴ്നാട് ഭരിക്കുന്നു. അദ്ദേഹത്തെ ഇപ്പോൾ മാറ്റേണ്ട കാര്യമില്ല. ഒരു നിരീക്ഷകൻ എന്ന നിലക്ക് തന്‍റെ അഭിപ്രായമാണിതെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. പാർട്ടിയും എം.എൽ.എമാരുമാണ് ശശികലയെ മുഖ്യമന്ത്രിയാക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ആര്യന്മാരേയും ദ്രാവിഡരേയും തമ്മിൽ തെറ്റിക്കാനാണ് കാവിശക്തികളുടെ ശ്രമം. സമാധാനം നിലനിൽക്കുന്ന  തമിഴ്നാട്ടിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നു. എ.എം.ഡി.എം.കെയെയും പാർട്ടിയേയും നശിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും നടരാജൻ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sasikalaaiadmkm natarajan
News Summary - Panneerselvam Doing Well; No Need to Replace Him: Sasikala's Husband
Next Story