ശക്തിതെളിയിക്കാന്‍ പനീര്‍സെല്‍വം വിഭാഗം ഉപവസിച്ചു
text_fieldsചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച സി.ബി.ഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് അണ്ണാഡി.എം.കെയിലെ പനീര്‍സെല്‍വം വിഭാഗം സംസ്ഥാന വ്യാപകമായി നടത്തിയ ഉപവാസ സമരം ശക്തിപ്രകടനത്തിന് കൂടി വേദിയായി. പുതുച്ചേരിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിലാണ് സമരം നടന്നത്. രാവിലെ ഒന്‍പത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയായിരുന്നു ഉപവാസം.ചെന്നൈ എഗ്മൂര്‍ രാജരത്നം മൈതാനത്തിന് സമീപം നടന്ന സമരത്തില്‍ ഒ.പനീര്‍സെല്‍വം, പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ശശികലാ വിഭാഗം പുറത്താക്കിയ ഇ.മധുസൂദനന്‍, വക്താവ് സി.പൊന്നയ്യന്‍, മുന്‍ സ്പീക്കര്‍ ഡി.പാണ്ഡ്യന്‍ എന്നിവര്‍ പങ്കെടുത്തു.
പനീര്‍സെല്‍വത്തിന്‍െറ രാഷ്ട്രീയ ഉയര്‍ച്ച ചൂണ്ടിക്കാട്ടി 2009ല്‍ പെരിയകുളത്ത് ജയലളിത നടത്തിയ പ്രസംഗം ഉച്ചഭാഷിണികളിലൂടെ കേള്‍പ്പിച്ചാണ് അണികളെ ആവേശഭരിതരാക്കി നിലനിര്‍ത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരെ എത്തിച്ച് ശക്തിതെളിയിക്കാനുള്ള വിമത വിഭാഗം നീക്കം ഒരു പരിധി വരെ വിജയിച്ചു. പാര്‍ട്ടിയിലെ സാധാരണ പ്രവര്‍ത്തകര്‍ തങ്ങളോടൊപ്പമാണെന്നാണ് പനീര്‍സെല്‍വത്തിന്‍െറ വാദം. എന്നാല്‍ പനീര്‍സെല്‍വം പങ്കെടുത്ത സമരത്തില്‍ പ്രവര്‍ത്തകരുടെ കുത്തൊഴുക്ക് ദൃശ്യമായില്ല.
വിമത വിഭാഗത്തില്‍പെട്ട എം.എല്‍.എ, എം.പി എന്നിവര്‍ പങ്കെടുത്ത ജില്ലാ ആസ്ഥാനങ്ങളിലും സമാന അവസ്ഥയായിരുന്നു. പ്രവര്‍ത്തകരെ തടയാന്‍ ഭരണം ഉപയോഗിച്ച് ശശികലാ വിഭാഗം ശ്രമം നടത്തി. വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കാതെ അവസാന നിമിഷം വിട്ട് നിന്ന കോയമ്പത്തൂര്‍ എം.എല്‍.എ പി.ആര്‍.ജി അരുണ്‍കുമാര്‍, മുന്‍ മന്ത്രി വിജയലക്ഷ്മി പളനിസാമി, മുന്‍ എം.എല്‍.എ കൃഷ്ണന്‍ എന്നിവര്‍ പനീര്‍സെല്‍വം ക്യാമ്പിലത്തെി. പനീര്‍അെതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച് അന്വേഷണം വന്നാല്‍ ആദ്യം കുരുങ്ങുന്നത് പനീര്‍സെല്‍വം ആയിരിക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്കര്‍ ന്യൂഡല്‍ഹിയില്‍ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.