പന്നുൻ വധശ്രമ കേസ്: ഇന്ത്യക്കാരന്റെ അറസ്റ്റിൽ ഇടപെടാനാവില്ലെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ഖാലിസ്താൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുനിനെ വധിക്കാനുള്ള ശ്രമത്തിൽ ചെക്ക് റിപ്പബ്ലിക്കിൽ അറസ്റ്റിലായ ഇന്ത്യക്കാരൻ നിഖിൽ ഗുപ്തക്ക് നയതന്ത്ര സഹായം ആവശ്യപ്പെട്ടുള്ള ഹരജി കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
അന്തർദേശീയ നിയമങ്ങളുമായി ബന്ധപ്പെട്ട വൈകാരിക വിഷയമാണെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് കുടുംബത്തിന്റെ ഹേബിയസ് കോർപസ് ഹരജിയിൽ ഇടപെടാൻ വിസമ്മതിച്ചത്. അമേരിക്കൻ പൗരനായ പന്നുനുവിനെതിരായ വധശ്രമത്തിൽ നിഖിൽ ഗുപ്തയെ അമേരിക്കക്ക് കൈമാറാൻ ചെക്ക് റിപ്പബ്ലിക് ശ്രമിക്കുന്നതിനിടയിലാണ് സുപ്രീംകോടതിയുടെ വിസമ്മതം.
വിഷയത്തിൽ എത്രത്തോളം ഇടപെടാമെന്ന് വിദേശ മന്ത്രാലയമാണ് തീരുമാനിക്കേണ്ടതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. നിയമലംഘനം നേരിട്ടിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട കോടതിയിലേക്കാണ് കുടുംബം പോകേണ്ടത്. ഔദ്യോഗിക അറസ്റ്റ് വാറന്റ് ഇല്ലാത്ത അറസ്റ്റ് നിയമവിരുദ്ധമാണെന്നും 100 ദിവസത്തെ ഏകാന്ത തടവിൽ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും കുടുംബം ബോധിപ്പിച്ചിരുന്നു. ഹരജി തള്ളാതെ വെക്കണമെന്നും ഏതെങ്കിലും ഘട്ടത്തിൽ പിന്നീട് കേൾക്കാനായി മാറ്റിവെക്കണമെന്നുമുള്ള കുടുംബത്തിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.