റഫാൽ: സി.എ.ജി റിപ്പോർട്ട് സഭയിൽ വെച്ചു; പുറത്ത് പ്രതിഷേധം
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിനെക്കുറിച്ചുള്ള സി.എ.ജി റിപ്പോർട്ട് രാജ്യസഭയിൽ സമർപ് പിച്ചു. കേന്ദ്രമന്ത്രി പൊൻ രാധാകൃഷണനാണ് റിപ്പോർട്ട് സഭയിൽ വെച്ചത്. രണ്ടു വാല്യങ്ങളായാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. വാല്യം രണ്ടിലാണ് വിവാദ റഫാൽ കരാറിനെ കുറിച്ച് പ്രതിപാദിക്കുന്നത്. രണ്ട് വാല്യങ് ങളും ഒരുമിച്ചാണ് അച്ചടിച്ചിരിക്കുന്നത്.
പാർലമെൻറിൽ ചെറിയ ചർച്ചക്കുേപാലും ഇടമില്ലാത്ത രീതിയിൽ പാർലമെൻറ് സമ്മേളനത്തിെൻറ അവസാന ദിവസം റിപ്പോർട്ട് സഭയുടെ മേശപ്പുറത്തു വെച്ചതിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷാംഗങ്ങൾ പാർലമെൻറിന് പുറത്ത് പ്രതിഷേധിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, യു.പി.എ ചെയർപേഴ്സൺ സോണിയാ ഗാന്ധി എന്നിവരും പ്രതിഷേധത്തിൽ പെങ്കടുത്തു.
‘ചൗക്കീദാർ ഒാഡിറ്റർ ജനറൽ റിപ്പോർട്ട്’ എന്നെഴുതിയ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷാംഗങ്ങൾ പാർലമെൻറിന് മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. പ്രധാനമന്ത്രിയുടേയും അനിൽ അംബാനിയുടേയും ചിത്രമുള്ള പേപ്പറുകൊണ്ട് വിമാനമുണ്ടാക്കി പറത്തി.
ചൗക്കീദാർ ഒാഡിറ്റർ ജനറൽ റിപ്പോർട്ടാണ് പാർലമെൻറിലേക്ക് എത്തിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. റഫാൽ ഇടപാടിെൻറ കാതലായ വിഷയങ്ങളിലേക്ക് സി.എ.ജി റിപ്പോർട്ട് കടന്നിട്ടില്ല. എന്നാൽ, വിഷയത്തിൽ പുതിയ വെളിപ്പെടുത്തലുകൾ വന്നതോടെ സഭാതലത്തിൽ ചർച്ചക്ക് ഇടയാക്കാത്ത വിധമാണ് സർക്കാർ കരുനീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.