Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.എസ്​.ഇ പരീക്ഷാ...

സി.ബി.എസ്​.ഇ പരീക്ഷാ കൺട്രോളറെ നാലു മണിക്കൂർ ചോദ്യം ചെയ്​തു

text_fields
bookmark_border
സി.ബി.എസ്​.ഇ പരീക്ഷാ കൺട്രോളറെ നാലു മണിക്കൂർ ചോദ്യം ചെയ്​തു
cancel

ന്യൂഡൽഹി: ചോദ്യ​േപപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട്​ സി.ബി.എസ്​.ഇ പരീക്ഷാ കൺട്രോളറെ ഡൽഹി ക്രൈംബ്രാഞ്ച്​ നാലു മണിക്കൂർ ചോദ്യം ചെയ്​തു. ചോർന്ന ചോദ്യ പേപ്പർ 1000ഒാളം കുട്ടികൾക്ക്​ ലഭിച്ചു​െവന്നാണ്​ പൊലീസ്​ പറയുന്നത്​. 

ചോദ്യ​േപപ്പറുകൾക്ക്​ എന്തെല്ലാം സുരക്ഷ ഒരുക്കിയിരുന്നു, എങ്ങനെയാണ്​ ഇവ അച്ചടിച്ചത്​, എങ്ങനെയാണ്​ പരീക്ഷാ കേന്ദ്രങ്ങളിലേക്ക്​ കൊണ്ട​ുപോയത്​ തുടങ്ങിയ കാര്യങ്ങളാണ്​ പരീക്ഷാ നടത്തിപ്പ്​ ചുമതലയുണ്ടായിരുന്ന രണ്ടു ഉദ്യോഗസ്​ഥരോടും നാലു മണിക്കൂർ ചോദ്യം ചെയ്യലിനിടെ അന്വേഷിച്ചത്​. ചോദ്യ പേപ്പർ 35000 രൂപക്ക്​ വിറ്റതായും ഇത്​ 5000 രൂപക്ക്​ മറിച്ചുവിറ്റതായും പൊലീസിന്​ സൂചന ലഭിച്ചിട്ടുണ്ട്​.

പൊലീസ്​ രജിസ്​റ്റർ ചെയ്​ത എഫ്​.​െഎ.ആർ പ്രകാരം പൊലീസിനും സി.ബി.എസ്​.ഇ അധികൃതർക്കും പരീക്ഷക്ക്​ രണ്ട്​ ദിവസം മുമ്പ്​ തന്നെ ചോർന്ന ചോദ്യ​േപപ്പർ ലഭിച്ചിരു​ന്നുവെന്നാണ്​ പറയുന്നത്​.   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBSEmalayalam newsquestion paper leak
News Summary - In Paper Leak, CBSE Exam In-Charge Questioned For 4 Hours - India News
Next Story