ജയിലിൽ സൗകര്യങ്ങളില്ല; പപ്പു യാദവ് നിരാഹാര സമരത്തിൽ
text_fieldsപ്ടന: ജയിലില്‍ വെള്ളവും കുളിക്കാനുള്ള സൗകര്യവും ലഭിക്കുന്നില്ലെന്നും അതിനാൽ നിരാഹാര സമരത്തിലാണെന്നും ജന്‍ അധികാര്‍ പാര്‍ട്ടി പ്രസിഡന്‍റ് പപ്പു യാദവ്. ലോക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചൊവ്വാഴ്ചയാണ് പപ്പു യാദവിനെ വസതിയില്‍ നിന്നും അറസ്റ്റ് ചെയ്തത്. എന്നാൽ ബി.ജെ.പി എം.പി രാജീവ് പ്രതാപ് റൂഡിക്കെതിരെ സംസാരിച്ചതിനാലാണ് പപ്പു യാദവിനെ അറസ്റ്റ് ചെയ്തതെന്നാണ് അനുയായികളുടെ വാദം.
പട്ന മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശനത്തിനിടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് അറസ്റ്റെന്ന് അധികൃതർ പറഞ്ഞു. ഡിസാസ്റ്റർ മാനേജ്‌മെന്‍റ് ആക്ട് എപ്പിഡെമിക് ഡിസീസ് ആക്ട് എന്നിവ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
''ഞാന്‍ നിരാഹാര സമരത്തിലാണ്. ഇവിടെ വെള്ളമില്ല, വാഷ് റൂമില്ല. എന്‍റെ കാല്‍ ശസ്ത്രക്രിയ ചെയ്തതാണ്. ഇരിക്കാന്‍ സാധിക്കില്ല. കോവിഡ് രോഗികളെ സഹായിച്ചതും ആശുപത്രി, ആംബുലന്‍സ്, ഓക്സിജന്‍ മാഫിയകളെക്കുറിച്ച് വെളിപ്പെടുത്തിയതും എന്‍റെ തെറ്റാണ്. എന്‍റെ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും'' പപ്പു യാദവ് ട്വിറ്ററില്‍ കുറിച്ചു.
वीरपुर जेल में मैं भूख हड़ताल पर हूं। न पानी है, न वाशरूम है, मेरे पांव का ऑपरेशन हुआ था, नीचे बैठ नहीं सकता, कमोड भी नहीं है।
— Pappu Yadav (@pappuyadavjapl) May 12, 2021
कोरोना मरीज की सेवा करना,उनकी जान बचाना, दवा माफिया,हॉस्पिटल माफिया,ऑक्सीजन माफिया,एम्बुलेंस माफिया को बेनकाब करना ही मेरा अपराध है। मेरी लड़ाई जारी है!
കഴിഞ്ഞ കുറെ മാസങ്ങളായി കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലാണ് പപ്പു യാദവ്. കോവിഡ് ആശുപത്രികളും ശ്മശാനങ്ങളും സന്ദര്‍ശിച്ച് പപ്പു യാദവ് രോഗികളുടെ ബന്ധുക്കളെ സഹായിക്കാറുമുണ്ട്. ഇവര്‍ക്ക് ഓക്സിജനും മറ്റും ഏര്‍പ്പാടാക്കി നല്‍കാറുണ്ട്. പപ്പു യാദവിന്‍റെ അറസ്റ്റില്‍ പ്രതിഷേധിച്ച് അനുയായികള്‍ പ്രകടനം നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.