Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചെക്ക് റിപ്പബ്ലിക്കിൽ...

ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള പാരാഗ്ലൈഡർ മണാലിയിൽ ​​​അപകടത്തിൽ മരിച്ചു; 48 മണിക്കൂറിനിടെ രണ്ട് മരണം

text_fields
bookmark_border
ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള പാരാഗ്ലൈഡർ മണാലിയിൽ ​​​അപകടത്തിൽ മരിച്ചു; 48 മണിക്കൂറിനിടെ രണ്ട് മരണം
cancel

ഷിംല: ഹിമാചൽ പ്രദേശിലെ കംഗ്ര ജില്ലയിലെ പാരാഗ്ലൈഡിംഗ് പറുദീസയായി വിശേഷിപ്പിക്കുന്ന ബിർ ബില്ലിംഗിൽ നവംബർ 2ന് ആരംഭിക്കുന്ന ലോകകപ്പ് പാരാഗ്ലൈഡിംഗിന് തൊട്ടുമുമ്പ് രണ്ട് പാരാഗ്ലൈഡർമാർ രണ്ട് ദിവസത്തിനുള്ളിൽ മരിച്ചു. ബെൽജിയൻ പാരാഗ്ലൈഡർ ഹിമാചൽ പ്രദേശിൽ മരിച്ചതിന് തൊട്ടുപിന്നാലെ ചെക്ക് റിപ്പബ്ലിക്കിൽനിന്നുള്ള പാരാഗ്ലൈഡർ മണാലിയിൽ ൈഗ്ലഡർ തകർന്നുവീണ് മരിച്ചതായി അധികൃതർ അറിയിച്ചു.

43 കാരിയായ ഡിറ്റ മിസുർകോവ എന്ന സോളോ പാരാഗ്ലൈഡറാണ് മണാലിയിലെ മർഹിക്ക് സമീപം ബുധനാഴ്ച ദാരുണമായി മരിച്ചത്. ശക്തമായ കാറ്റ് മൂലം അവർക്ക് ഗ്ലൈഡറി​ന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. ഉടൻ മണാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. ഈ മേഖലയിൽ പരിചയസമ്പന്നയായ മിസുർകോവ കഴിഞ്ഞ ആറ് വർഷമായി പാരാഗ്ലൈഡിംഗ് നടത്തുകയായിരുന്നു.

ചൊവ്വാഴ്ച, വെവ്വേറെ പറന്നുയർന്ന രണ്ട് പാരാഗ്ലൈഡറുകൾ വായുവിൽ കൂട്ടിയിടിച്ചതാണ് ബെൽജിയൻ പാരാഗ്ലൈഡർ ഫെയാറെറ്റി​ന്‍റെ മരണത്തിലേക്ക് നയിച്ചത്. കൂട്ടിയിടിച്ച പോളിഷ് പാരാഗ്ലൈഡറിന് പരിക്കേറ്റു. പത്ത് പാരാഗ്ലൈഡറുകൾ ഒരേസമയം പറക്കുകയായിരുന്നു. അവയിൽ രണ്ടെണ്ണം വായുവിൽ പരസ്പരം ഇടിച്ചു. അപകടത്തെത്തുടർന്ന് പാരച്യൂട്ട് തുറക്കാത്തതിനാലാണ് ബെൽജിയം പാരാഗ്ലൈഡർ മരിച്ചതെന്ന് കംഗ്ര ജില്ലാ ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ വിനയ് ധിമാൻ പറഞ്ഞു.

ഭൂപ്രകൃതിയെക്കുറിച്ചും പ്രാദേശിക കാറ്റി​ന്‍റെ അവസ്ഥകളെക്കുറിച്ചും വേണ്ടത്ര അറിവില്ലാതെ സ്വതന്ത്ര ​ൈഗ്ലഡറുകൾ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കോ ഉൾതാഴ്വരകളിലേക്കോ കടക്കുമ്പോൾ അപകടസാധ്യത വർധിക്കുമെന്ന് മണാലിയിലെ അടൽ ബിഹാരി വാജ്‌പേയി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ് ആന്‍റ് അലൈഡ് സ്‌പോർട്‌സ് ഡയറക്ടർ അവിനാഷ് നേഗി പറഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റഷ്യൻ, പോളിഷ്, ഇന്ത്യൻ വംശജരായ മൂന്ന് പാരാഗ്ലൈഡറുകൾ ഒരാഴ്ചക്കുള്ളിൽ കൊല്ലപ്പെട്ടിരുന്നു.

നവംബർ 2 മുതൽ 9 വരെ നടക്കുന്ന ലോകകപ്പിൽ 50 രാജ്യങ്ങളിൽ നിന്നുള്ള 130 പാരാഗ്ലൈഡർമാർ പങ്കെടുക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:paragliding accidentmanaliparaglider
News Summary - Paraglider from Czech Republic crashes to death in Manali, two deaths in 48 hours
Next Story