പരംബീറിന്റെ 'ഇ-മെയിൽ ബോംബിൽ' കുലുങ്ങി ശിവസേന സർക്കാർ
text_fieldsമുംബൈ: കമീഷണർ പദവി തെറിച്ചതിനു പിന്നാലെ പരംബീർ സിങ് തൊടുത്ത 'ഇ-മെയിൽ ബോംബിൽ' പതറി മഹാരാഷ്ട്രയിലെ ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ (എം.വി.എ) സർക്കാർ.
ബി.ജെ.പിക്ക് കിട്ടിയ സുവർണാവസരമാണിത്. പരംബീർ സിങ്ങിനെ കമീഷണർ പദവിയിൽ നിന്ന് മാറ്റിയത് അംബാനി ഭീഷണി, മൻസുഖ് ഹിരേൻ കേസുകളിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ സച്ചിൻ വാസെ പ്രതിയായതോടെയാണ്.
ഹോട്ടൽ വ്യവസായികളിൽനിന്ന് പ്രതിമാസം 100 കോടി രൂപ പിരിച്ചുനൽകാൻ സച്ചിനോട് എൻ.സി.പി നേതാവായ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് പറഞ്ഞുവെന്നാണ് സിങ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് അയച്ച ഇ-മെയിലിലെ ആരോപണം.
അന്വേഷണം ആവശ്യപ്പെട്ട് സിങ് സുപ്രീംകോടതിയെ സമീപിച്ചു. സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ കണ്ടു.
ഭീമ കൊറേഗാവ് കേസിൽ ആക്ടിവിസ്റ്റുകൾ അറസ്റ്റിലായ ബി.ജെ.പി ഭരണകാലത്ത് സംസ്ഥാനത്തിെൻറ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായിരുന്നു സിങ്. മാവോവാദികൾ പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ടതിെൻറ തെളിവുകൾ വാർത്ത സമ്മേളനത്തിൽ വെളിപ്പെടുത്തിയത് സിങ്ങാണ്.
അന്ന് ആഭ്യന്തര സഹമന്ത്രിപദം ശിവസേനക്കായിരുന്നു. എം.വി.എ ഭരണത്തിൽ ശിവസേന താൽപര്യത്തിൽ 2020 ഫെബ്രുവരിയിലാണ് സിങ് കമീഷണറായത്.
മുമ്പ് താണെ ക്രൈം ബ്രാഞ്ച് മേധാവിയായിരിക്കെ സിങ്ങിെൻറ കീഴിലായിരുന്നു ആൻറി എക്സ്റ്റോർഷൻ സെല്ലി (എ.ഇ.സി)ലെ ഏറ്റുമുട്ടൽ വിദഗ്ധരായ പ്രദീപ് ശർമ, സച്ചിൻ വാസെ, ദയ നായിക് തുടങ്ങിയവർ. സസ്പെൻഷനിലായിരുന്ന മൂവരെയും തിരിച്ചെടുത്തതിൽ സിങ്ങിന് പങ്കുണ്ട്.
സച്ചിൻ വാസെയുടെ നിയമവിരുദ്ധ പ്രവൃത്തികളിൽ മുൻ എ.ഇ.സി ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നാണ് തെളിയുന്നത്. മൻസുഖ് ഹിരേെൻറ ദുരൂഹമരണം എ.ടി.എസ് ചുരുളഴിക്കുമ്പോൾ ശ്രദ്ധതിരിക്കാനാണ് സിങ്ങിെൻറ ആരോപണമെന്ന് ശരദ് പവാർ ആരോപിച്ചു.
രഹസ്യ ഡൽഹി സന്ദർശനത്തിനുശേഷമാണ് സിങ്ങിെൻറ ആരോപണമെന്നും പിന്നിൽ മറ്റാരോ ഉണ്ടെന്നുമാണ് പൊലീസിലെ അടക്കംപറച്ചിൽ. ഇ-മെയിൽ മറ്റാരോ തയാറാക്കിയതാണെന്നും സംശയിക്കുന്നു. മന്ത്രിക്കെതിരെ സമാന ആരോപണം ഉന്നയിച്ചതായി സിങ് സുപ്രീംകോടതി ഹരജിയിൽ പറഞ്ഞ െഎ.പി.എസുകാർ നിലവിൽ കേന്ദ്ര ഡെപ്യൂേട്ടഷനിലാണ്.
സച്ചിനുമായി വിവാദ കൂടിക്കാഴ്ച നടന്നതായി പറയുന്ന ഫെബ്രുവരി മധ്യത്തിൽ ദേശ്മുഖ് കോവിഡ് ബാധിതനായിരുന്നെന്നും ഫെബ്രുവരി അഞ്ചു മുതൽ 15വരെ ആശുപത്രിയിലും തുടർന്ന് 27 വരെ ക്വാറൻറീനിലുമായിരുന്നുവെന്നും പറഞ്ഞാണ് പവാർ, ദേശ്മുഖ് രാജിവെക്കേണ്ടെന്ന നിലപാടെടുത്തത്. എന്നാൽ ഫെബ്രുവരി 15ന് മന്ത്രി നടത്തിയ വിമാനയാത്രയും പത്രസമ്മേളനവും ബി.ജെ.പി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.