കോവിഡ് സ്ഥിരീകരിച്ചതോടെ പിഞ്ചുകുഞ്ഞിന്‍റെ മൃതദേഹം ഉപേക്ഷിച്ച് മാതാപിതാക്കൾ മുങ്ങി
text_fieldsജമ്മു: കോവിഡ് ബാധിതനായ രണ്ടുമാസം പ്രായമായ കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച് മാതാപിതാക്കൾ. ജന്മനാ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞ് ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. ജമ്മുവിലെ ശ്രീ മഹാരാജ ഗുലാബ് സിങ് ആശുപത്രിയിലാണ് സംഭവം.
ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. രാത്രി എട്ടുമണിയോടെ കുഞ്ഞിന് ഹൃദയാഘാതമുണ്ടായി. തുടർന്ന് കോവിഡ് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കുഞ്ഞിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഡോക്ടർമാർ മാതാപിതാക്കളോട് പരിശോധനക്ക് വിധേയമാകാൻ നിർദേശിച്ചു. എന്നാൽ പരിശോധനക്കാണെന്ന് പറഞ്ഞ് പോയതിനുശേഷം ഇരുവരും സ്ഥലം വിടുകയായിരുന്നു.
കുഞ്ഞിന്‍റെ മാതാപിതാക്കളെ കണ്ടെത്തി മൃതദേഹം കൈമാറാൻ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹം ആശുപത്രി മോർച്ചറിയിേലക്ക് മാറ്റി. മാതാപിതാക്കളെത്തി കുഞ്ഞിന്‍റെ മൃതദേഹം ഏറ്റെടുത്തില്ലെങ്കിൽ കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം സംസ്കാരം നടത്തുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.