Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരോഗ്യമുള്ള കുഞ്ഞ്​...

ആരോഗ്യമുള്ള കുഞ്ഞ്​ ജനിക്കാൻ ആറുവയസുകാരിയെ കൊന്നു കുഴിച്ചുമൂടി

text_fields
bookmark_border
ആരോഗ്യമുള്ള കുഞ്ഞ്​ ജനിക്കാൻ ആറുവയസുകാരിയെ കൊന്നു കുഴിച്ചുമൂടി
cancel

മൊറാദാബാദ്​: ​ആരോഗ്യമുള്ള കുഞ്ഞ്​ ജനിക്കാൻ ദമ്പതികൾആറു വയസുകാരിയായ മകളെ കൊന്ന്​ കുഴിച്ചുമൂടി. ഉത്തർപ്രദേശിലെ മെറാദാബാദിൽ  ചൗന്ദർപുർ ഗ്രാമത്തിലാണ്​ സംഭവം നടന്നത്​. സംഭവത്തിൽ രക്ഷിതാക്കളെ പൊലീസ്​ അറസ്​റ്റു ചെയ്​തു. 

സംശയം തോന്നിയ അയൽക്കാർ പൊലീസിനെ അറിയിച്ചതോടെയാണ്​ കൃത്യം പുറത്തായത്​. ആരോഗ്യമുള്ള ക​ുഞ്ഞ്​ ജനിക്കാൻ ഒരു പെൺകുട്ടിയുടെ ശവവശരീരം വീട്ടിനുള്ളിൽ കുഴിച്ചു മൂടിയാൽ മതിയെന്ന തന്ത്രിയുടെ ഉപദേശപ്രകാരമാണ്​ മകൾ താരയെ കൊലപ്പെടുത്തിയതെന്ന്​ പിതാവ്​ അനന്തപാൽ പൊലീസിനോട്​ പറഞ്ഞു. താര പോഷകാഹാര കുറവുമൂലം സ്ഥിരം അസുഖമുണ്ടാകുന്ന കുട്ടിയായിരുന്നു. അടുത്ത ക​ുഞ്ഞ്​ ആരോഗ്യമുള്ളതാകണമെന്ന്​ കരുതിയാണ്​ താരയെ കൊല​െപ്പടുത്താൻ കൂട്ടുനിന്നതെന്ന്​ മാതാവും സമ്മതിച്ചു. എന്നാൽ മകളെ പിരിയാൻ വയ്യാത്തതുകൊണ്ട്​ വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നു. മൃതദേഹം മറവുചെയ്​തിടത്ത്​ ക്ഷേത്രം പണിയണമെന്ന്​ തന്ത്രി പറഞ്ഞായും മാതാവ്​ അറിയിച്ചു. 

കുട്ടിയുടെ ആമാശയത്തിൽ ഭക്ഷണത്തി​​​െൻറ അവശിഷ്​ടങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കുട്ടിയെ ശ്വാസം മുട്ടിച്ചാണ്​ കൊലപ്പെടുത്തിയത്​ പോസ്​റ്റ്​മോർട്ടത്തിൽ  തെളിഞ്ഞതായും പൊലീസ്​ പറഞ്ഞു. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MoradabadmalnutritionUttar Pradesh
News Summary - Parents Allegedly Kill Their 6-Year-Old Girl for healthy baby- India news
Next Story