'നഴ്സുമാരോ ഡോക്ടർമാരോ ഉണ്ടായിരുന്നില്ല'; മധ്യപ്രദേശ് തീപിടിത്തത്തിൽ ആശുപത്രിക്കെതിരെ കുഞ്ഞുങ്ങളുടെ ബന്ധുക്കൾ
text_fieldsഭണ്ഡാര: മധ്യപ്രദേശിലെ ഭണ്ഡാരയിലെ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ കുഞ്ഞുങ്ങൾ മരിച്ച സംഭവം അധികൃതരുടെ അനാസ്ഥ മൂലമാണെന്ന് മാതാപിതാക്കൾ. നഴ്സുമാരും ഡോക്ടർമാരും തങ്ങളുടെ ജോലിയിൽ കൃത്യവിലോപം കാണിച്ചു. അപകടം നടക്കുേമ്പാൾ ഡോക്ടറോ നഴ്സോ ശിശു സംരക്ഷണ വിഭാഗത്തിലുണ്ടായിരുന്നില്ല. ദുരന്തത്തിന് കാരണം ആശുപത്രി അധികൃതരാണെന്നും മാതാപിതാക്കൾ പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയാണ് ഭണ്ഡാര ആശുപത്രിയിലെ ശിശു സംരക്ഷണ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ പത്തുകുഞ്ഞുങ്ങൾ മരിച്ചത്. ഏേഴാളം കുഞ്ഞുങ്ങൾക്ക് പരിക്കേറ്റു. ഒരു കുഞ്ഞിന് സാരമായി പൊള്ളലേറ്റിട്ടുണ്ട്. രണ്ടു കുട്ടികൾക്ക് ചെറിയ രീതിയിൽ പൊള്ളലേൽക്കുകയും ചെയ്തു. മറ്റു കുട്ടികൾ പുക ശ്വസിച്ചതിന്‍റെ ബുദ്ധിമുട്ടുകളും നേരിടുന്നുണ്ട്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് തന്‍റെ മകൾ നഷ്ടപ്പെടാൻ കാരണമെന്ന് ദമ്പതികളായ ഗീതയും വിശ്വനാഥും പറഞ്ഞു. ഇരുവരുടെയും രണ്ടുമാസം പ്രായമായ മകൾ മരിച്ചിരുന്നു.
ഭണ്ഡാര ജില്ലയിലെ രാവൻവാഡിയിലെ വന്ദന സിദമിന്‍റെ മകളും അപകടത്തിൽപ്പെട്ടിരുന്നു. ജനുവരി മൂന്നിനാണ് വന്ദനക്ക് കുഞ്ഞ് ജനിച്ചത്. കുട്ടിക്ക് തൂക്കം കുറഞ്ഞതിനെ തുടർന്ന് ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രി അധികൃതർ സുരക്ഷ സംവിധാനം ഒരുക്കാത്തതാണ് അപകടത്തിന് കാരണമെന്ന് വന്ദനയും കുറ്റപ്പെടുത്തി.
ആശുപത്രി ദുരന്തത്തിൽ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഞായറാഴ്ച അദ്ദേഹം ആശുപത്രി സന്ദർശിക്കുമെന്നാണ് വിവരം.
ശനിയാഴ്ച വെളുപ്പിന് 1.30 നാണ് അപകടം നടന്നതെന്നും രണ്ടു നഴ്സുമാരും സഹായിയും കുട്ടികളുടെ വാർഡിലുണ്ടായിരുന്നുവെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തീപിടിത്തമുണ്ടായതോടെ മുന്നറിയിപ്പ് നൽകിയിരുന്നതായും അഗ്നിരക്ഷ ഉദ്യോഗസ്ഥരെ വിളിച്ച് രക്ഷാപ്രവർത്തനം ആരംഭിച്ചതായും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.