നിർമല സീതാരാമെൻറ ബജറ്റ് അവതരണം കാണാൻ മാതാപിതാക്കൾ പാർലമെൻറിൽ
text_fieldsന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വനിത ധനമന്ത്രിയായ നിർമല സീതാരാമെൻറ കന്നി ബജറ്റ് അവതരണം നേരിട്ട് കാ ണാൻ മാതാപിതാക്കൾ പാർലമെൻറിലെത്തി. നിർമലയുടെ അമ്മ സാവിത്രിയും പിതാവ് നാരായൺ സീതാരാമനും പത്തു മണിയോടെയാണ് പാർലെമൻറിലെത്തിയത്.
#WATCH Delhi: Parents of Finance Minister Nirmala Sitharaman - Savitri and Narayanan Sitharaman - arrive at the Parliament. She will present her maiden Budget at 11 AM in Lok Sabha. #Budget2019 pic.twitter.com/Wp3INz7ifN
— ANI (@ANI) July 5, 2019
ഇന്ദിരാഗാന്ധിക്ക് ശേഷം ബജറ്റ് അവതരിപ്പിക്കുന്ന വനിത ധനമന്ത്രിയാണ് നിർമല. ധനമന്ത്രിയായിരുന്ന മൊറാർജി ദേശായി രാജിവെച്ചതിനെ തുടർന്നാണ് പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ധനകാര്യ മന്ത്രാലയത്തിെൻറ അധികചുമതലയേറ്റെടുത്ത് ബജറ്റ് അവതിപ്പിച്ചത്. 1970 ഫെബ്രുവരി 28നായിരുന്നു അത്.
48 വർഷങ്ങൾക്ക് ശേഷമാണ് ധനമന്ത്രാലയത്തിെൻറ മുഴുവൻ സമയ ചുമതലയുള്ള വനിത മന്ത്രി പാർലമെൻറിൽ ബജറ്റ് അവതരിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിക്ക് ശേഷം പ്രതിരോധ മന്ത്രിയായ ആദ്യ വനിതയും നിർമല സീതാരാമനാണ്. പ്രതിരോധമന്ത്രാലയത്തിെൻറ സ്വാതന്ത്ര ചുമതല വഹിച്ച ആദ്യ വനിതാമന്ത്രിയെന്ന ഖ്യാതിയും നിർമലക്കുള്ളതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.