'ഡെലിവറി ബോയ് സംഭവത്തിൽ 'സൊമാറ്റോ' സത്യം കണ്ടെത്തണം; തെറ്റുകാരിയെങ്കിൽ യുവതിക്ക് ശിക്ഷ നൽകാൻ സഹായിക്കണം'
text_fields
ബംഗളൂരു: സൊമാറ്റോ ഡെലിവറി ബോയ് ആക്രമിച്ചെന്ന് യുവതി പൊലീസിൽ പരാതി നൽകിയ സംഭവത്തിൽ ഡെലിവറി ബോയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി പരിണീതി ചോപ്ര. സംഭവം അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും ഡെലിവറി ബോയ് നിരപരാധിയാണെങ്കിൽ സംശയ മുനയിലുള്ള സ്ത്രീക്ക് ശിക്ഷ വാങ്ങിക്കൊടുക്കാൻ തയാറാകണമെന്നും പരിണീതി ആവശ്യപ്പെട്ടു. 'ഇത് മനുഷ്യത്വരഹിതമാണ്, നാണക്കേടും ഹൃദയഭേദകവുമാണ്''- നടി ട്വീറ്റ് ചെയ്തു. ഡെലിവറി ബോയ് സത്യം കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഡെലിവറി ബോയിയുടെ വിഡിയോയും ഇതോടൊപ്പം ട്വിറ്ററിൽ ചേർത്തിട്ടുണ്ട്.
ഓൺലൈനിൽ ഓർഡർ ചെയ്ത ഭക്ഷണം എത്തിക്കാൻ വൈകിയതിനെതുടർന്നുണ്ടായ തർക്കത്തെ തുടർന്ന് കാമരാജ് തെന്റ മൂക്കിന് ഇടിച്ച് ചോരവരുത്തിയെന്നായിരുന്നു കണ്ടൻറ് ക്രിയേറ്ററും മേക്കപ്പ് ആർട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനെ എന്ന യുവതിയുടെ പരാതി. മൂക്കിൽനിന്ന് ചോരയൊലിച്ചുകൊണ്ട് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോമറിയുന്നത്. എന്നാൽ, തന്നെ ചെരുപ്പൂരി അടിക്കുന്നതിനിടെ അവരുടെ തന്നെ മോതിരം മൂക്കിൽ തട്ടിയാണ് യുവതിക്ക് പരിക്കേറ്റതെന്ന് ഡെലിവറി ബോയ് കാമരാജ് മൊഴി നൽകി. യുവതിയാണ് തന്നെ ആദ്യം മർദിച്ചതെന്നും അധിക്ഷേപിച്ചതെന്നും കാമരാജ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
Zomato India - PLEASE find and publicly report the truth.. If the gentleman is innocent (and I believe he is), PLEASE help us penalise the woman in question. This is inhuman, shameful and heartbreaking .. Please let me know how I can help.. #ZomatoDeliveryGuy @zomato @zomatoin
— Parineeti Chopra (@ParineetiChopra) March 14, 2021
"റോഡ് പണി നടക്കുന്നത് കാരണം പോകുന്ന വഴിയിൽ വൻ ഗതാഗതക്കുരുക്കായിരുന്നു. അവരുടെ അപ്പാർട്ട്മെന്‍റിന്‍റെ വാതിൽക്കൽ എത്തിയ ശേഷം, വൈകിയതിന് ഞാൻ ആദ്യമേ ക്ഷമ ചോദിച്ചു. തുടർന്ന് ഭക്ഷണം കൈമാറി. കാഷ് ഓൺ ഡെലിവറിയായിരുന്നു അവർ തെരഞ്ഞെടുത്തത്. അതിനാൽ പണത്തിനായി കാത്തുനിന്നു. എന്നാൽ, അവർ തരാൻ കൂട്ടാക്കിയില്ല. എന്നുമാത്രമല്ല, എന്നോട് വളരെ പരുഷമായി സംസാരിച്ചു..' - കാമരാജ് ദി ന്യൂസ് മിനിറ്റിനോട് പറഞ്ഞു.
"അവർ തന്നില്ലെങ്കിൽ എന്‍റെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെടുമെന്നതിനാൽ പണം നൽകണമെന്ന് ഞാൻ അപേക്ഷിച്ചു. ഈ സമയത്ത്, എന്നെ 'അടിമ'യെന്ന് എന്ന് വിളിച്ച് അധിക്ഷേപിച്ചു. എന്നിട്ട് 'തനിക്കെന്ത് ചെയ്യാൻ കഴിയും?' എന്നും ചോദിച്ചു. അതിനിടെ അവരുടെ അഭ്യർത്ഥന പ്രകാരം ഓർഡർ റദ്ദാക്കിയതായി സോമാറ്റോയിൽനിന്ന് എനിക്ക് അറിയിപ്പ് ലഭിച്ചു. തുടർന്ന് ഭക്ഷണം തിരികെ നൽകാൻ ഞാൻ ആവശ്യപ്പെട്ടെങ്കിലും അവർ സഹകരിച്ചില്ല. ഒടുവിൽ ക്ഷമകെട്ട് പോകാനൊരുങ്ങിയപ്പോൾ ഹിതേഷ ഹിന്ദിയിൽ ആക്ഷേപം ചൊരിഞ്ഞു. തുടർന്ന് അപ്രതീക്ഷിതമായി ചെരിപ്പൂരി അടിക്കാൻ തുടങ്ങി. തടയാൻ ശ്രമിക്കുന്നതിനിടെ അവരുടെ മോതിരം അബദ്ധത്തിൽ സ്വന്തം മൂക്കിൽ തട്ടിയാണ് ചോര വന്നത് -കാമരാജ് കൂട്ടിച്ചേർത്തു. രണ്ട് വർഷത്തിലേറെയായി ഈ ജോലി ചെയ്യുന്ന എനിക്ക് ഇത്തരത്തിലുള്ള അനുഭവം ആദ്യാമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു.
ഒരാഴ്ച മുമ്പ് നടന്ന സംഭവം കഴിഞ്ഞ ബുധനാഴ്ച ഹിതേഷയാണ് സോഷ്യൽ മീഡിയ വഴി പുറംലോകത്തെത്തിച്ചത്. സൊമാറ്റോ ഡെലിവറി ബോയ് തെന്റ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ചുവെന്നായിരുന്നു ആരോപണം. ''വൈകീട്ട് 3.30ഒാടെ സൊമാറ്റോയിൽ ഭക്ഷണം ഒാർഡർ ചെയ്ത 4.30 കഴിഞ്ഞിട്ടും എത്തിയില്ല. ഇതോടെ സൊമാറ്റോ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട് ഒാർഡർ കാൻസൽ ചെയ്യാനോ അതല്ലെങ്കിൽ തുക തിരിച്ചുനൽകാനോ ആവശ്യപ്പെട്ടു. ഇതിനിടയിൽ ഭക്ഷണവുമായി ഡെലിവറി ബോയ് എത്തി. വൈകിയതിനാൽ ഒാർഡർ വേണ്ടെന്നും കസ്റ്റമർ കെയറുമായി സംസാരിക്കുകയാണെന്നും അറിയിച്ചെങ്കിലും തിരിച്ചുപോകാതെ ബലമായി വാതിൽ തുറന്നു. അകത്ത് കയറാൻ യുവാവ് ശ്രമിച്ചപ്പോഴാണ് താൻ ചെരുപ്പുകൊണ്ട് അടിക്കാൻ തുനിഞ്ഞത്. അപ്പോൾ യുവാവ് മുഖത്ത് ഇടിക്കുകയായിരുന്നു'' -എന്നായിരുന്നു ഹിതേഷയുടെ വെളിപ്പെടുത്തൽ.
സംഭവത്തെ തുടർന്ന് കാമരാജിനെ ജോലിയിൽനിന്ന് പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിരുന്നു. യുവതിയുടെ പരാതിയിൽ ഇലക്ട്രോണിക് സിറ്റി പൊലീസ് കേസെടുക്കുകയും കമാരാജിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, കഥ മാറിയതോടെ ഇരുവരെയും പിന്തുണച്ച് സൊമാറ്റോ രംഗത്തെത്തി. 5,000 ഓർഡർ എത്തിച്ചുനൽകിയ ഏറ്റവും മികച്ച റേറ്റിങ് ഉള്ള ഡെലിവറി ബോയ് ആണ് കാമരാജെന്ന് സൊമാറ്റൊ സ്ഥാപകൻ ദീപീന്ദർ ഗോയൽ പറഞ്ഞു. യുവതിയുടെ ആശുപത്രി ചെലവ് വഹിക്കുമെന്നും കമ്പനി അറിയിച്ചു. ഒപ്പം കാമരാജിെൻറ മെഡിക്കൽ ചെലവും ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.