രേഖകൾ ‘പരിവാഹനി’ൽ ചേർക്കും വരെ വാഹനകൈമാറ്റത്തിന് പഴയ സോഫ്റ്റ് വെയർ
text_fieldsപെരിന്തൽമണ്ണ: മോട്ടോർ വാഹന വകുപ്പിലെ മുഴുവൻ നടപടികളും പുതിയ സോഫ്റ്റ് വെയറായ ‘പരിവാഹനി’ലേക്ക് മാറിയെങ്കിലും പഴയ വാഹനങ്ങളുടെ രജിസ്ട്രേഷനും മാറ്റങ്ങളും ‘സ്മാർട്ട് മൂവ്’ ’സോഫ്റ്റ് വെയറിൽ തന്നെ തുടരും. നിലവിലെ മുഴുവൻ വാഹനങ്ങളുടെയും രേഖകൾ ‘പരിവാഹനി’ലേക്ക് മാറ്റിയ ശേഷമേ പഴയ വാഹനങ്ങളുടെ രജിസ്ട്രേഷനും കൈമാറ്റത്തിനും ഏർപ്പെടുത്തിയ മാറ്റങ്ങൾ പ്രായോഗികമാക്കാനാവൂ.
ഏപ്രിൽ ഒന്ന് മുതലാണ് ദേശീയതലത്തിലുള്ള സോഫ്റ്റ്വെയർ കേരളത്തിലും ഉപയോഗിക്കാൻ തുടങ്ങിയത്. സെർവർ ന്യൂഡൽഹിയിലായതിനാൽ രജിസ്ട്രേഷെൻറ മുഴുവൻ വിവരങ്ങളും അവിടെ അറിയാനാവും. നിരത്തിലോടുന്ന മുഴുവൻ വാഹനങ്ങളുടെയും ആർ.സി, ഇൻഷൂർ വിവരങ്ങൾ പുതിയ സോഫ്റ്റ്വെയറിലേക്ക് മാറ്റുന്ന പ്രവൃത്തിയിലാണ് മോട്ടോർ വാഹന വകുപ്പ്. ഇത് കഴിയുന്നതോടെ മുഴുവൻ നടപടികളും ഒാൺലൈൻ സംവിധാനത്തിലാകും.
വാഹനം കൈമാറ്റം ചെയ്യുമ്പോൾ ഒാൺലൈൻ സർവിസിനുള്ള ഫോറം മുഖേന വിൽക്കുന്നയാൾ അപേക്ഷ നൽകണം. തുടർപരിശോധനക്ക് ശേഷമേ അപേക്ഷ പൂർണമാക്കാനാവൂ. ഇത് രജിസ്ട്രേഡ് മൊബൈലിൽ ഒ.ടി.പി വഴി ഉറപ്പാക്കും. വാങ്ങുന്നയാളിെൻറ പൂർണ മേൽവിലാസത്തോടൊപ്പം മൊബൈൽ നമ്പരും നൽകണം.
വാഹനം വിൽക്കുന്ന സ്ഥലത്തെ ആർ.ടി ഒാഫിസിൽ വിവരങ്ങൾ ഒാൺലൈനിൽ ചേർത്ത് കേസുകളോ നടപടികളോയില്ലെന്ന് ഉറപ്പാക്കി എൻ.ഒ.സി ലഭ്യമാക്കുന്ന പരിഷ്കാരം കൂടി വൈകാതെ നിലവിൽ വരും. ഇത് പൂർത്തിയായ ശേഷമേ വാങ്ങുന്നിടത്ത് രജിസ്റ്റർ ചെയ്യാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.