അദാനിയിൽ അന്വേഷണം വേണം, പാർലമെന്റിൽ ഇന്നും ബഹളം; ഇരുസഭകളും നിർത്തിവെച്ചു
text_fieldsന്യൂഡൽഹി: അദാനി ഗ്രൂപ്പ് വിവാദത്തിൽ പാർലമെന്റിൽ ഇന്നും ബഹളമുണ്ടായതിനെ തുടർന്ന് ഇരു സഭകളും രണ്ടു മണിവരെ നിർത്തിവെച്ചു. അദാനി വിഷയത്തിൽ ചർച്ച വേണമെന്നും ആരോപണങ്ങളിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങൾ പാർലമെന്റിൽ മുദ്രാവാക്യം വിളിച്ചു പ്രതിഷേധിച്ചു. ബഹളത്തെ തുടർന്ന് പാർലമെന്റിന്റെ ഇരു സഭകളും രണ്ടു മണി വരെ നിർത്തിവെക്കുകയായിരുന്നു.
നാളെ പാർലമെന്റ് നടപടികളുമായി സഹകരിക്കുമെന്നാണ് പ്രതിപക്ഷം അറിയിച്ചിട്ടുള്ളത്. രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയിലും പങ്കെടുക്കും.
കഴിഞ്ഞ ദിവസം കീഴ്വഴക്കപ്രകാരം പ്രതിപക്ഷം പാലമെന്റിൽ സംസാരിക്കാൻ തയാറാകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സംസാരിക്കാൻ തയാറാണെന്നും പക്ഷേ, ആദ്യ പരിഗണന ഹിൻഡൻബർഗ്-അദാനി വിഷയത്തിൽ പ്രധാനമന്ത്രിയുടെ മറുപടിയാണെന്നും രാജ്യസഭാ നേതാവ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇന്ന് ഖാർഗെയുടെ ചേംബറിൽ ചേർന്ന പ്രതിപക്ഷംഗങ്ങൾ അദാനി വിഷയം ചർച്ചയാക്കണമെന്നും സുയുക്ത പാർലമെന്ററി അന്വേഷണത്തിന് ആവശ്യപ്പെടണമെന്നും മറ്റ് വിഷയങ്ങളൊന്നും ചർച്ചക്ക് അനുവദിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.