Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബഹളം മൂലം പാർലമെൻറ്​...

ബഹളം മൂലം പാർലമെൻറ്​ ഇന്നും പിരിഞ്ഞു

text_fields
bookmark_border
RAJYASABHA-TV
cancel

ന്യൂഡൽഹി: ബഹളം മൂലം പാർലമ​െൻറ്​ ഇന്നും പിരിഞ്ഞു. രാജ്യസഭക്കകത്ത്​ ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യ​െപ്പട്ട്​ ആന്ധ്രയിൽ നിന്നുള്ള എം.പിമാർ ബഹളം തുടർന്നതോടെ അധ്യക്ഷൻ വെങ്കയ്യ നായിഡു സഭ തിങ്കളാഴ്​ച വരേക്ക്​ പിരിച്ചു വിടുകയായിരുന്നു.

പാർലമ​െൻറിനു പുറത്തും​ തെലുഗു ദേശം പാർട്ടി ഇന്നും പ്രതിഷേധം തുടർന്നു. സഭക്ക്​ പുറത്ത്​ ആന്ധ്രക്ക്​ പ്രത്യേക പദവി ആവശ്യപ്പെട്ട്​ ടി.ഡി.പി എം.പി നരമല്ലി ശിവപ്രസാദ്​ ഇടയ​​െൻറ വേഷം ധരിച്ച്​ പ്രതിഷേധിച്ചു. വൈ.എസ്​. ആർ കോ​ൺഗ്രസും പാർലമ​െൻറിനു പുറത്ത്​ പ്രതിഷേധം തുടർന്നു. 

എസ്​.സി/എസ്​.ടി നിയമത്തിനെതിരായ സുപ്രീം കോടതി വിധിയെ പുനഃപരിശോധനാ ഹരജി നൽകണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ പ്രാവർത്തകരും ഗാന്ധി പ്രതിമക്ക്​ മുമ്പിൽ പ്രതിഷേധിച്ചു. 

കമ്മ്യൂണിറ്റി കിച്ചണുവേണ്ടി സാധനങ്ങൾ വാങ്ങു​േമ്പാൾ ജി.എസ്​.ടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട്​ പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ്​ എം.പിമാരും പ്രതിഷേധം നടത്തി. ലോക്​ സഭയിലും ബഹളം തുടർന്നതോടെ സഭ ഇന്നത്തേക്ക്​ പിരിയുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parliamentmalayalam newsSpecial Status For AndhraMP's Stormed
News Summary - Parliament Adjourned for the Day - India News
Next Story