ഫണ്ട് വിനിയോഗം പാളി, അഭിമാന പദ്ധതികൾ സ്വപ്നമായി
text_fieldsന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ അഭിമാന പദ്ധതികൾ സ്വപ്നമായി അവേശഷിക്കുന്നുവെന്ന് പാർലമെൻററി സമിതി. അനുവദിച്ച ഫണ്ട് ഉപയോഗിക്കാത്തതിനെ തുടർന്നാണ് പാർപ്പിട, നഗരകാര്യ മന്ത്രാലയത്തിെൻറ ആറു പദ്ധതികൾ പ്രഖ്യാപിച്ചിടത്തുതന്നെ നിൽക്കുന്നത്. കഴിഞ്ഞദിവസം പാർലമെൻറിൽ സമർപ്പിച്ച റിപ്പോർട്ടിൽ നഗരവികസന സ്റ്റാൻഡിങ് കമ്മിറ്റിയാണ് പാർപ്പിട, നഗരകാര്യ മന്ത്രാലയത്തെ പ്രതിക്കൂട്ടിലാക്കിയത്. ആറു പദ്ധതികൾക്ക് അനുവദിച്ച 36,194 കോടി രൂപയുടെ ഫണ്ടിൽ 7850 കോടി മാത്രമാണ് (21.6 ശതമാനം) വിനിയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
സ്മാർട്ട് സിറ്റീസ് മിഷൻ, സ്വച്ഛ് ഭാരത് മിഷൻ, അമൃത്, ഹൃദയ്, പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ), നാഷനൽ അർബൻ ലിവ്ലിഹുഡ് മിഷൻ തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചത്. 500 നഗരങ്ങളിൽ കുടിവെള്ള വിതരണം, മാലിന്യ നിർമാർജനം തുടങ്ങിയ സൗകര്യങ്ങളൊരുക്കാനാണ് അമൃത് പദ്ധതി.
2,480 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്, ലക്ഷ്യത്തിെൻറ 28.74 ശതമാനം മാത്രം. സ്മാർട്ട് സിറ്റീസ് മിഷൻ പദ്ധതിക്ക് 9,943 കോടി അനുവദിച്ചെങ്കിലും 182 കോടി മാത്രമാണ് ചെലവഴിച്ചത്, 1.83 ശതമാനം. സ്വച്ഛ് ഭാരത് മിഷന് 5,847 കോടി അനുവദിച്ചെങ്കിലും 2,223 കോടിയാണ് ചെലവാക്കിയത്, 38 ശതമാനം. പി.എം.എ.വൈക്ക് 2,080 കോടി ചെലവാക്കി, അനുവദിച്ചതിെൻറ 20 ശതമാനം. സർക്കാറിെൻറ അഭിമാനപദ്ധതികൾക്കുള്ള ഫണ്ട് വിനിയോഗത്തിൽ കടുത്ത നിരാശയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കമ്മിറ്റി, വിഷയത്തിൽ സർക്കാർ ഇടപെടലും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.