Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാർലമെന്റ് സ്തംഭനം...

പാർലമെന്റ് സ്തംഭനം തുടരുന്നു; പ്രതിപക്ഷത്ത് ഭിന്നാഭിപ്രായം

text_fields
bookmark_border
Parliament Winter Session
cancel

ന്യൂ​ഡ​ൽ​ഹി: അ​ദാ​നി​യു​ടെ അ​ഴി​മ​തി, സം​ഭ​ൽ വ​ർ​ഗീ​യ സം​ഘ​ർ​ഷം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ മ​റ്റു അ​ജ​ണ്ട​ക​ൾ മാ​റ്റി​വെ​ച്ച് അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ പ്ര​തി​പ​ക്ഷം ഉ​റ​ച്ചു​നി​ന്ന​തോ​ടെ ​ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​ത്തി​ന്റെ നാ​ലാം ദി​വ​സ​വും പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും സ്തം​ഭി​ച്ചു. ന​ട​പ​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ മു​ന്ന​റി​യി​പ്പും രാ​ജ്യ​സ​ഭാ ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​റു​ടെ വി​മ​ർ​ശ​ന​വും ഗൗ​നി​ക്കാ​തെ​യാ​ണ് പ്ര​തി​പ​ക്ഷം വ്യാ​ഴാ​ഴ്ച​യും നി​ല​പാ​ടി​ൽ ഉ​റ​ച്ചു​നി​ന്ന​ത്. പ്ര​തി​പ​ക്ഷ​ത്തി​ന്റെ മു​ദ്രാ​വാ​ക്യം വി​ളി​ക​ൾ​ക്കി​ടെ കേ​​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ​മ​ന്ത്രി കി​ര​ൺ റി​ജി​ജു​വും രൂ​ക്ഷ വി​മ​ർ​ശ​നം ന​ട​ത്തി. അ​തേ​സ​മ​യം നാ​ലു ദി​വ​സ​വും സ​ഭ സ്തം​ഭി​ച്ച​തോ​ടെ പ്ര​തി​പ​ക്ഷ​ത്തും ഭി​ന്നാ​ഭി​പ്രാ​യ​ങ്ങ​ൾ ഉ​യ​ർ​ന്നു​തു​ട​ങ്ങി.

ലോ​ക്സ​ഭ​യി​ൽ എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രി​യ​ങ്ക ഗാ​ന്ധി വ​യ​നാ​ട് എം.​പി​യാ​യും കോ​ൺ​ഗ്ര​സി​ന്റെ ര​വീ​ന്ദ്ര വ​സ​ന്ത് റാ​വു ച​വാ​ൻ ന​ന്ദേ​ഡ് എം.​പി​യാ​യും സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്ത​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ‘മോ​ദി - അ​ദാ​നി ഹാ​യ് ഹാ​യ്’ എ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ച് കോ​ൺ​ഗ്ര​സ് എം.​പി​മാ​ർ ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി. പു​തു​താ​യി സ​ത്യ​പ്ര​തി​ജ്​​ഞ ചെ​യ്ത ര​ണ്ടു കോ​ൺ​ഗ്ര​സ് എം.​പി​മാ​രും ത​ങ്ങ​ളു​ടെ ഇ​രി​പ്പി​ട​ത്തി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ആ​ദ്യം 12 മ​ണി വ​രെ നി​ർ​ത്തി​വെ​ച്ച സ​ഭ വീ​ണ്ടും ചേ​ർ​ന്നു​വെ​ങ്കി​ലും സ​ഭാ​രേ​ഖ​ക​ൾ മേ​ശ​പ്പു​റ​ത്ത് വെ​ക്കു​ന്ന​തി​ന​പ്പു​റം അ​ജ​ണ്ട​യി​ലേ​ക്ക് ക​ട​ക്കാ​നാ​യി​ല്ല. ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സ്പീ​ക്ക​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ ശേ​ഷ​വും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. രാ​ജ്യ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര ച​ർ​ച്ച​ക​ൾ​ക്കാ​യി ച​ട്ടം 267 പ്ര​കാ​രം ന​ൽ​കി​യ 16 നോ​ട്ടീ​സു​ക​ളും ചെ​യ​ർ​മാ​ൻ ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ ത​ള്ളി. പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പ്ര​മോ​ദ് തി​വാ​രി ക്ര​മ​പ്ര​ശ്ന​ത്തി​ലൂ​ടെ അ​ദാ​നി വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന്​ ആ​വ​​ശ്യ​പ്പെ​ട്ടി​ട്ടും ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ വ​ഴ​ങ്ങി​യി​ല്ല. പ്ര​തി​പ​ക്ഷ ബ​ഹ​ളം തു​ട​ങ്ങി​യ​തും സ​ഭ നി​ർ​ത്തി​വെ​ച്ച​തും ഒ​രു​മി​ച്ചാ​യി​രു​ന്നു.

അ​തേ​സ​മ​യം നാ​ലാം ദി​വ​സ​വും ന​ട​പ​ടി​ക​ൾ മു​ട​ങ്ങി​യ​തോ​ടെ പാ​ർ​ല​​മെ​ന്റ് സ്തം​ഭ​ന​ത്തെ ചൊ​ല്ലി പ്ര​തി​പ​ക്ഷ​ത്ത് അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ൾ പ്ര​ക​ട​മാ​യി. പാ​ർ​ല​മെ​ന്റി​ൽ ത​ങ്ങ​ളു​ടെ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​നു​ണ്ടെ​ന്ന നി​ല​പാ​ടു​ള്ള തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും ഡി.​എം.​കെ​യും സ​ഭാ സ്തം​ഭ​നം ഇ​തി​ന് ത​ട​സ്സ​മാ​കു​ന്നു​ണ്ടെ​ന്ന അ​ഭി​പ്രാ​യ​വും പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദാ​നി​ക്കെ​തി​രാ​യ വി​ഷ​യ​ത്തി​ൽ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക മാ​ത്ര​മാ​ണ് ബു​ധ​നാ​ഴ്ച ഇ​രു​പാ​ർ​ട്ടി​ക​ളും ചെ​യ്ത​ത്. ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങാ​നും മു​​ദ്രാ​വാ​ക്യം വി​ളി​ക്കാ​നു​മൊ​ന്നും അ​വ​ർ ത​യാ​റാ​യി​ല്ല. സ​ഭാ സ്തം​ഭ​നം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം കോ​ൺ​ഗ്ര​സി​ൽ​നി​ന്നും പ​ല​രും പ്ര​ക​ടി​പ്പി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parliament Winter Session
News Summary - Parliament continues to stall
Next Story