പാർലമെന്റ് പ്രവർത്തനക്ഷമമല്ല, പുനർജീവൻ നൽകാൻ ദേശീയ പ്രസ്ഥാനം അനിവാര്യം -കപിൽ സിബൽ
text_fieldsന്യൂഡൽഹി: പാർലമെന്റ് പൂർണമായി നിർജ്ജീവാവസ്ഥയിലായിരിക്കയാണെന്നും സ്ഥിതിഗതികൾ അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നും മുതിർന്ന രാഷ്ട്രീയ നേതാവ് കപിൽ സിബൽ. പാർലമെന്റിന്റെ ഇരു സഭകളിലെയും അംഗമായിരുന്നു കപിൽ. പാർലമെന്റ് പുനരുജ്ജീവിപ്പിക്കാൻ നടപടികൾ അനിവാര്യമായിരിക്കുന്നു. അതിലെ രാഷ്ട്രീയ നേതാക്കൾ അതിനായുള്ള നടപടികൾ സ്വീകരിക്കില്ല എന്നതിനാൽ ജനങ്ങൾ അതിനായി മുന്നിട്ടിറങ്ങണമെന്നും കപിൽ സിബൽ ആവശ്യപ്പെട്ടു. പാർലമെന്റ് നടപടികളിൽ മാറ്റം കൊണ്ടുവരാൻ ഒരു ദേശീയ പ്രസ്ഥാനം കൂടിയേ തീരൂ. 'ദ വയർ' വാർത്ത പോർട്ടലിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അദ്ദേഹം. ഏറെക്കാലം കോൺഗ്രസിന്റെ നേതൃനിരയിലെ അവിഭാജ്യനായിരുന്ന അദ്ദേഹം ഈയിടെയാണ് രാജിവെച്ച് സമാജ് വാദി പാർട്ടിയിൽ ചേർന്നത്.
സ്വതന്ത്രമായും ന്യായമായും അഭിപ്രായം പ്രകടിപ്പിക്കാനുള്ള എം.പിമാരുടെ അവകാശത്തിന് വിലങ്ങുതടിയായതിനാൽ കൂറുമാറ്റ നിരോധന നിയമം പൂർണമായും പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറ്റ് അസാധാരണമായ പ്രശ്നങ്ങൾ ഉണ്ടാകാമെങ്കിലും, ധനകാര്യ ബില്ലുകളുടെയും അവിശ്വാസ വോട്ടുകളുടെയും കാര്യത്തിൽ മാത്രമേ മൂന്ന് വരി പാർട്ടി വിപ്പുകൾ ബാധകമാക്കാവൂ . എം.പിമാരെ സസ്‌പെൻഡ് ചെയ്യുന്നത് അച്ചടക്കം പാലിക്കുന്നതിനുള്ള ശരിയായ മാർഗമല്ല. പാർലമെന്റിനെ പുനരുജ്ജീവിപ്പിക്കാൻ സ്വീകരിക്കേണ്ട കപിൽ സിബൽ മുന്നോട്ട് വെച്ച നിർദേശങ്ങൾ:
1) പ്രതിവർഷമുള്ള പാർലമെന്റ് സമ്മേളനങ്ങളുടെ എണ്ണം വർധിപ്പിക്കുക. സമ്മേളനങ്ങളുടെ എണ്ണം 150 കവിയണം.
2) പാർലമെന്റിന് ഓരോ ആഴ്‌ചയും നിർദിഷ്‌ട സമയം അനുവദിക്കണം, അപ്പോൾ എന്താണ് ചർച്ച ചെയ്യേണ്ടതെന്ന് പ്രതിപക്ഷം തീരുമാനിക്കും. സർക്കാരിന് വിയോജിക്കാനോ പിന്തിരിയാനോ കഴിയില്ല.
3) പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിലെ ഹൗസ് ഓഫ് കോമൺസ് കൺവെൻഷൻ പാർലമെന്റ് അംഗീകരിക്കണം.
4) ലോക്‌സഭാ സ്പീക്കർമാർ പ്രധാനമന്ത്രിയുടെ ചോദ്യോത്തര വേളയിൽ ഹൗസ് ഓഫ് കോമൺസിൽ സംഭവിക്കുന്നത് പോലെ നിഷ്പക്ഷമായ നിഷ്‌കളങ്കതയോടെ അച്ചടക്കം നടപ്പാക്കണം.
5) സ്പീക്കർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോൾ സ്പീക്കർമാർ അവരുടെ പാർട്ടികളിൽ നിന്ന് രാജിവെക്കണം. അവർ വീണ്ടും മത്സരിച്ചാൽ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടണം. നിഷ്പക്ഷതയും നീതിയുക്തതയും ഉറപ്പാക്കാൻ അത് സഹായിക്കും.
6) വിഷയം ആ സമയത്ത് കോടതി കേൾക്കുന്നില്ലെങ്കിൽ പാർലമെന്റിൽ ചർച്ച അനുവദിക്കാതിരിക്കാൻ വിഷയം കോടതിയുടെ പരിഗണനയിൽ ആണെന്ന വാദം ഉന്നയിക്കരുത്.
7) മിക്കവാറും എല്ലാ ബില്ലുകളും സെലക്ട് കമ്മിറ്റികൾക്ക് സൂക്ഷ്മപരിശോധനയ്ക്ക് അയച്ചിരിക്കണം.
8) കൂറുമാറ്റ നിരോധന നിയമം പൂർണമായും പിൻവലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.