പാർലമെന്റ് ഹൗസ് വാമിങ്
text_fieldsഇവിടെ ചരിത്രവും കലയും ഒന്നിക്കുന്നു
ഏറെ പ്രത്യേകതകളുള്ള പുതിയ പാർലമെന്റ് മന്ദിരത്തിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പാർലമെന്റ് അംഗങ്ങൾ കാലെടുത്തുവെച്ചത്.
വിശാല മന്ദിരം
• നാല് നിലകളുള്ള പാർലമെന്റ് മന്ദിരത്തിന് 64,500 ചതുരശ്ര മീറ്റർ വിസ്തീർണം.
• ലോക്സഭയിൽ 888 ഇരിപ്പിടങ്ങൾ. രാജ്യസഭയിൽ 384ഉം. 1272 അംഗങ്ങൾക്ക് സംയുക്തമായി ലോക്സഭയിൽ ഇരിക്കാനും സൗകര്യം.
• ആൽമരമുള്ള നടുമുറ്റം
• ആറ് പുതിയ കമ്മിറ്റി മുറികളും മന്ത്രിമാരുടെ ഓഫിസാവശ്യത്തിന് 92 മുറികളും.
• ലോക്സഭ ചേംബറിന്റെ ഇന്റീരിയർ ദേശീയ പക്ഷിയായ മയിലിനെ അടിസ്ഥാനമാക്കിയും രാജ്യസഭയുടേത് ദേശീയ പുഷ്പമായ താമരയെ അടിസ്ഥാനമാക്കിയും.
• പാർലമെന്റ് മന്ദിരത്തിന്റെ മാതൃക, ഹിന്ദുക്കളുടെ ആരാധനക്കായി ഉപയോഗിക്കുന്നതും ഊർജസ്രോതസ്സായി കണക്കാക്കപ്പെടുന്നതുമായ ശ്രീ യന്ത്രയുടേതാണ്.
കവാടങ്ങൾ ആറ്
• പുരാതന ശിൽപങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് ആറ് ദ്വാരങ്ങൾ (കവാടങ്ങൾ)
• ഗജദ്വാറിൽ (ഗജകവാടം) കർണാടക ബനവാസിയിലെ മധുകേശ്വര ക്ഷേത്രത്തിലെ പ്രതിമകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രണ്ട് ആനകളുടെ പ്രതിമകൾ. അശ്വദ്വാറിൽ ഒഡിഷ സൂര്യക്ഷേത്രത്തിലെ കുതിര പ്രതിമകൾ.
• ഗ്വാളിയോറിലെ ഗുജ്രി മഹൽ, ഹംപിയിലെ വിജയ് വിത്തല ക്ഷേത്രം, കർണാടകയിലെ ഹൊയ്സാലേശ്വര ക്ഷേത്രം എന്നിവിടങ്ങളിലെ ശിൽപങ്ങളിൽ നിന്ന് മാതൃകയാക്കിയാണ് ഷാർദുല, ഹംസ, മകര എന്നീ മൂന്ന് ദ്വാരങ്ങളിലെ പ്രതിമകൾ.
• ശേഷിക്കുന്ന ഗരുഡ ദ്വാരത്തിൽ തമിഴ്നാട്ടിൽനിന്നുള്ള നായക് കാലഘട്ടത്തിലെ ശില്പങ്ങളുടേതിന് സമാനമായ ഗരുഡ പ്രതിമ.
നിറമേറെ
• പഴവർഗങ്ങളിൽ ഏറ്റവും കൂടുതൽ ചുവന്ന നിറമുള്ള കോകം പഴത്തിന്റെ (പുനംപുളി) നിറത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് രാജ്യസഭയിലെ പരവതാനിയുടെ നിറം.
• ലോക്സഭയിൽ മയിലിന്റെ തൂവലിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഇന്ത്യൻ അഗേവ് പച്ചയാണ് നിറം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.