പാർലമെൻറിെൻറ വർഷകാല സമ്മേളനം സമാപിച്ചു ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് പാർട്ടികൾ
text_fieldsന്യൂഡൽഹി: റഫാൽ പോർവിമാന ഇടപാടിൽ സംയുക്ത പാർലമെൻററി സമിതി (ജെ.പി.സി) അന്വേഷണത്തിന് പ്രതിപക്ഷം സമ്മർദം മുറുക്കിയതിെൻറ അകമ്പടിയോടെ വർഷകാല പാർലമെൻറ് സമ്മേളനത്തിന് സമാപനം. പ്രതിപക്ഷാവശ്യം സർക്കാർ തള്ളിയെങ്കിലും, വരും ദിനങ്ങളിൽ സർക്കാറിന് ഇൗ വിഷയത്തിൽ പ്രതിക്കൂട്ടിൽ നിൽക്കേണ്ടിവരും. അഴിമതി ആരോപണത്തിന്മേൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം തുടരുകയുമാണ്. റഫാൽ വിഷയത്തിെൻറ അകമ്പടിയോടെ േലാക്സഭ തെരഞ്ഞെടുപ്പു തയാറെടുപ്പുകൾക്ക് വേഗം പകരുകയാണ് ഇനി രാഷ്ട്രീയ പാർട്ടികൾ.
ബജറ്റ് സമ്മേളനത്തിൽനിന്നു ഭിന്നമായി നിരവധി ബില്ലുകൾ പാസാക്കിയാണ് വർഷകാല സമ്മേളനം പിരിഞ്ഞത്. ബജറ്റ് സമ്മേളനം പൂർണമായി മുടങ്ങിയെങ്കിൽ, സർക്കാറിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുേമ്പാൾതന്നെ നടപടികൾ സ്തംഭിപ്പിക്കുന്നതിൽനിന്ന് കഴിവതും ഒഴിഞ്ഞുനിൽക്കുകയായിരുന്നു പ്രതിപക്ഷം. സർക്കാറാകെട്ട, വിട്ടുവീഴ്ചകൾക്ക് തയാറായി.
കഴിഞ്ഞ സമ്മേളനത്തിൽ അവിശ്വാസപ്രമേയ നോട്ടീസ് പരിഗണിക്കാൻ തയാറാകാതിരുന്ന സർക്കാർ ഇൗ സമ്മേളനത്തിൽ നിലപാട് മയപ്പെടുത്തിയത് ശ്രദ്ധേയമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആലിംഗനം ചെയ്ത രംഗം അവിശ്വാസപ്രമേയ ചർച്ചയിൽ ഏറ്റവും ശ്രദ്ധേയവുമായി.
മുത്തലാഖ് നിരോധന നിയമഭേദഗതി ബിൽ തിരക്കിട്ട് മന്ത്രിസഭ അംഗീകരിച്ച് രാജ്യസഭയിൽ കൊണ്ടുവന്നെങ്കിലും പ്രതിപക്ഷ നിലപാടിനെ തുടർന്ന് അടുത്ത സമ്മേളനത്തിലേക്ക് മാറ്റിവെക്കാൻ സർക്കാർ നിർബന്ധിതമായി. സഖ്യകക്ഷിയായ എൽ.ജെ.പി ഇടഞ്ഞതും ഭാരതബന്ദ് പ്രഖ്യാപിച്ചതും അടക്കമുള്ള സാഹചര്യങ്ങൾക്കിടയിൽ പട്ടികവിഭാഗ പീഡന നിരോധന നിയമവ്യവസ്ഥകൾ പുനഃസ്ഥാപിക്കുന്ന ബിൽ തിരക്കിട്ടു പാസാക്കാനും സർക്കാർ നിർബന്ധിതമായി. ഒ.ബി.സി കമീഷന് ഭരണഘടനാ പദവി നൽകുന്നതിന് വഴിയൊരുങ്ങി. പ്രവാസികൾക്ക് മുക്ത്യാർ വോട്ട് അനുവദിച്ച് ജനപ്രാതിനിധ്യ നിയമത്തിൽ വരുത്തിയ ഭേദഗതി ലോക്സഭ പാസാക്കി. 12 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന കേസുകളിൽ പ്രതികൾക്ക് വധശിക്ഷ നൽകാൻ ക്രിമിനൽ നിയമം ഭേദഗതി ചെയ്യുന്ന ബില്ലും വർഷകാല സമ്മേളനത്തിെൻറ സംഭാവനയാണ്. ജി.എസ്.ടി നിയമങ്ങളിലെ ഭേദഗതി ഇരുസഭകളും അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.