Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബജറ്റിലെ അവഗണന;...

ബജറ്റിലെ അവഗണന; പാർലമെന്‍റിൽ പ്രതിഷേധം, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി

text_fields
bookmark_border
ബജറ്റിലെ അവഗണന; പാർലമെന്‍റിൽ പ്രതിഷേധം, രാജ്യസഭയിൽ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി
cancel
camera_alt

ബജറ്റിലെ അവഗണനയ്ക്കെതിരെ പ്രതിപക്ഷ ഇന്ത്യാസഖ്യം നേതാക്കൾ പാർലമെന്റിൽ പ്രതിഷേധിക്കുന്നു

ന്യൂഡൽഹി: പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര ബജറ്റിലെ വിവേചനത്തിനെതിരെ ഇൻഡ്യ സഖ്യം പാർലമെന്‍റിൽ പ്രതിഷേധിച്ചു. ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ സംസാരിക്കാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷ അംഗങ്ങൾ വോക്കൗട്ട് നടത്തി.

പാർലമെന്‍റ് അങ്കണത്തിൽ പ്രതിഷേധ ധർണയും നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരാണ് പാർലമെന്‍റ് വളപ്പിൽ പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.

ബജറ്റിനെതിരെ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തെ തുടർന്ന് രാജ്യസഭയും ലോക്‌സഭയും ബഹളത്തോടെയാണ് തുടങ്ങിയത്. ബജറ്റിൽ എല്ലാ സംസ്ഥാനങ്ങളുടെയും പേര് പറയാനാകില്ലെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ രാജ്യസഭയിൽ പറഞ്ഞു.

പ്രതിഷേധത്തിൻ്റെ ഭാഗമായി, കോൺഗ്രസ് മുഖ്യമന്ത്രിമാരും ജൂലൈ 27ന് നടക്കാനിരിക്കുന്ന നിതി ആയോഗ് യോഗവും ബഹിഷ്‌കരിക്കും. "ഈ സർക്കാരിൻ്റെ നിലപാട് ഭരണഘടനാ തത്വങ്ങൾക്ക് തികച്ചും വിരുദ്ധമാണ്. യഥാർത്ഥവും വിവേചനപരവുമായ നിറം മറയ്ക്കാൻ മാത്രം രൂപകൽപ്പന ചെയ്ത ഒരു പരിപാടിയിൽ ഞങ്ങൾ പങ്കെടുക്കില്ല. ഈ ഭരണത്തിൻ്റേതാണെന്നും കെ.സി വേണുഗോപാൽ ആരോപിച്ചു.

നേരത്തെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാൻ പ്രതിപക്ഷ കക്ഷികൾ തീരുമാനിച്ചത്.

കോൺഗ്രസ് എം.പിമാരായ രാഹുൽ ഗാന്ധി, കെ.സി വേണുഗോപാൽ, നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എസ്.പി) തലവൻ ശരദ് പവാർ, ശിവസേന (യു.ബി.ടി) എം.പിമാരായ സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത്, ഡി.എം.കെ എം.പിമാരായ ടി.ആർ. ബാലു, തിരുച്ചി ശിവ, ഝാർഖണ്ഡ് മുക്തി മോർച്ച എം.പി മഹുവ മാജി, തൃണമൂൽ കോൺഗ്രസ് എം.പി കല്യാണ് ബാനർജി, ആം ആദ്മി പാർട്ടി എം.പിമാരായ സഞ്ജയ് സിങ്, രാഘവ് ഛദ്ദ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

ബ​ജ​റ്റ് ച​ർ​ച്ച​ക്ക് വ​ർ​ധി​ത വീ​ര്യം

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റി​ന്മേ​ലു​ള്ള ച​ർ​ച്ച​ക്ക് പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളും ബു​ധ​നാ​ഴ്ച തു​ട​ക്ക​മി​ട്ടു. രാ​ത്രി എ​ട്ടു​വ​രെ നീ​ണ്ട ലോ​ക്സ​ഭ​യി​ലെ ച​ർ​ച്ച നി​ര​വ​ധി ത​വ​ണ ഇ​ൻ​ഡ്യ-​എ​ൻ.​ഡി.​എ എം.​പി​മാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ലും ബ​ഹ​ള​ത്തി​ലും ക​ലാ​ശി​ച്ചു. സ​ഭ​യി​ലെ ഒ​രം​ഗം ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ചെ​ന്ന തൃ​ണ​മൂ​ൽ നേ​താ​വ് അ​ഭി​ഷേ​ക് ബാ​ന​ർ​ജി​യു​ടെ പ​രാ​മ​ർ​ശ​ത്തെ​ച്ചൊ​ല്ലി തൃ​ണ​മൂ​ൽ-​ബി.​ജെ.​പി എം.​പി​മാ​ർ ഇ​രി​പ്പി​ട​ങ്ങ​ളി​ൽ​നി​ന്ന് മു​ന്നോ​ട്ടു​നീ​ങ്ങി പോ​ർ​വി​ളി മു​ഴ​ക്കി. ക​ൽ​ക്ക​ട്ട ഹൈ​കോ​ട​തി ജ​ഡ്ജി സ്ഥാ​നം രാ​ജി​വെ​ച്ച് ബി.​ജെ.​പി എം.​പി​യാ​യ അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ ക​ന്നി പ്ര​സം​ഗ​ത്തി​ൽ വി​ഡ്ഢി​യെ പോ​ലെ സം​സാ​രി​ക്ക​രു​തെ​ന്ന് കോ​ൺ​ഗ്ര​സ് നേ​താ​വ് ഗൗ​ര​വ് ഗോ​ഗോ​യി​യോ​ട് പ​റ​ഞ്ഞ​തും ഒ​ച്ച​പ്പാ​ടി​ൽ ക​ലാ​ശി​ച്ചു.

കേ​ന്ദ്ര ബ​ജ​റ്റി​ലൂ​ടെ കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന​പ​ത്രി​ക ന​ട​പ്പാ​ക്കി​യ​തി​ന് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നെ അ​ഭി​ന​ന്ദി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് കു​മാ​രി ഷെ​ൽ​ജ​യാ​ണ് ലോ​ക്സ​ഭ​യി​ൽ ബ​ജ​റ്റ് ച​ർ​ച്ച​ക്ക് തു​ട​ക്ക​മി​ട്ട​ത്. മോ​ദി ഗാ​​ര​​​​ന്റി​ക്കു പ​ക​രം കോ​ൺ​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക​യാ​ണെ​ങ്കി​ൽ കാ​ർ​ഷി​ക വി​ള​ക​ളു​ടെ ചു​രു​ങ്ങി​യ താ​ങ്ങു​വി​ല​ക്ക് നി​യ​മ​പ്രാ​ബ​ല്യം ന​ൽ​കു​ക​യും അ​ഗ്നി​വീ​ർ നി​ർ​ത്ത​ലാ​ക്കു​ക​യും കൂ​ടി ചെ​യ്യാ​മാ​യി​രു​ന്നു​വെ​ന്ന് ഷെ​ൽ​ജ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നോ​ട് പ​റ​ഞ്ഞു. കു​ർ​സി ബ​ചാ​വോ ബ​ജ​റ്റി​ൽ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ​ത​ല്ലാ​തെ ഒ​ന്നും കാ​ണു​ന്നി​ല്ലെ​ന്ന് ഷെ​ൽ​ജ വി​മ​ർ​ശി​ച്ചു.

ധ​ന​ത്തെ​ക്കാ​ൾ ക​ഥ​ക​ൾ പ​റ​ഞ്ഞ ബ​ജ​റ്റാ​യി​രു​ന്നു നി​ർ​മ​ല​യു​ടേ​തെ​ന്നും മോ​ദി​യു​ടെ രാ​ഷ്​​ട്രീ​യ അ​തി​ജീ​വ​ന​ത്തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ നി​ക്ഷേ​പ​മാ​ണ് ബ​ജ​റ്റ് എ​ന്നും അ​ഭി​ഷേ​ക് ബാ​ന​ർ​ജി കു​റ്റ​പ്പെ​ടു​ത്തി. ലോ​ക്സ​ഭ​യി​ൽ ബി.​ജെ.​പി-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പ​ര​സ്യ പോ​രി​ൽ ഇ​ട​പെ​ട്ട് ബ​ജ​റ്റി​നെ കു​റി​ച്ച് മാ​ത്രം സം​സാ​രി​ച്ചാ​ൽ മ​തി​യെ​ന്ന് ലോ​ക്സ​ഭ സ്പീ​ക്ക​ർ ഓം ​ബി​ർ​ള കൈ​ക്കൊ​ണ്ട നി​ല​പാ​ട് അ​ഭി​ഷേ​ക് ചോ​ദ്യം ചെ​യ്തു. 60 വ​ർ​ഷം മു​മ്പു​ള്ള ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​നെ കു​റി​ച്ച് സ​ഭ​യി​ൽ പ​റ​യാം ആ​റു വ​ർ​ഷം മു​മ്പ് ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ കാ​ര്യ​ത്തെ കു​റി​ച്ച് പ​റ​യ​രു​ത് എ​ന്ന​താ​ണ് സ്പീ​ക്ക​റു​ടെ നി​ല​പാ​ടെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​വ് വി​മ​ർ​ശി​ച്ചു. ഇ​ൻ​ഡ്യ പ​ക്ഷ​ത്തു​നി​ന്ന് ശ​ശി ത​രൂ​ർ, ഡി.​എം.​കെ നേ​താ​വ് ദ​യാ​നി​ധി മാ​ര​ൻ, സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് തു​ട​ങ്ങി​യ​വ​ർ ബ​ജ​റ്റി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച​പ്പോ​ൾ സ​ർ​ക്കാ​ർ പ​ക്ഷ​ത്തു​നി​ന്ന് ബി​ബ്ല​വ് ദേ​വും അ​ഭി​ജി​ത് ഗം​ഗോ​പാ​ധ്യാ​യ​യും അ​ട​ക്ക​മു​ള്ള​വ​ർ ബ​ജ​റ്റി​നെ ന്യാ​യീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:union budgetWalk OutParliament Monsoon SessionOpposition
News Summary - Parliament Monsoon Session: Opposition MPs Stage Walk Out From Rajya Sabha
Next Story