പാർലമെൻറ് സമ്മേളനം സെപ്റ്റംബർ 14 മുതൽ
text_fieldsന്യൂഡൽഹി: കോവിഡ് വ്യാപനംമൂലം വൈകിയ പാർലമെൻറിെൻറ മഴക്കാല സമ്മേളനം സെപ്റ്റംബർ 14 മുതൽ ഒക്ടോബർ ഒന്നുവരെ നടത്താനുള്ള ഒരുക്കത്തിൽ സർക്കാർ. മന്ത്രിസഭയുടെ പാർലമെൻററികാര്യ സമിതി ഈ തീയതികളാണ് ശിപാർശ ചെയ്തിരിക്കുന്നത്.
ആകെ 18 ദിവസത്തെ സമ്മേളനമാണ് ഉദ്ദേശിക്കുന്നത്. കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് വലിയ തയാറെടുപ്പുകളാണ് നടന്നുവരുന്നത്. അംഗങ്ങൾക്കിടയിൽ സാമൂഹിക അകലം പാലിക്കാൻ ലോക്സഭയുടെയും രാജ്യസഭയുടെയും ഇരിപ്പിടങ്ങൾ, ചേംബറുകൾ, ഗാലറികൾ എന്നിവ ഒരു സഭയുടെ മാത്രം സമ്മേളനത്തിനായി ഉപയോഗപ്പെടുത്തും.
എല്ലായിടങ്ങളെയും ബന്ധിപ്പിച്ച് ഒരേസമയം കാണാൻ പാകത്തതിൽ വലിയ ഡിസ്പ്ലേ സ്ക്രീനുകൾ സജ്ജീകരിക്കും. ഒരു സഭയുടെ ഒരു ദിവസത്തെ നടപടികൾ ഉച്ചവരെ; ഉച്ചക്കു ശേഷം രണ്ടാമത്തെ സഭയുടെ നടപടികൾ എന്ന നിലക്കുള്ള ക്രമീകരണവും ഉദ്ദേശിക്കുന്നു. ക്രമീകരണങ്ങൾക്കൊപ്പം നിയന്ത്രണങ്ങളുമുണ്ട്. സന്ദർശകരെ അനുവദിക്കില്ല.
മാധ്യമ പ്രവർത്തകർക്കും പ്രവേശനം നാമമാത്രം. എം.പിമാരുടെ പി.എമാർക്കും പാർലമെൻറ് മന്ദിരത്തിലേക്ക് കടക്കാനാവില്ല. ഇതിനിടെ, പാർലമെൻറിൽ എത്താതെ ഓൺലൈനായി സഭാ നടപടികളിൽ പങ്കെടുക്കാൻ എം.പിമാർക്ക് അവസരം നൽകണമെന്ന് വിവിധ പാർട്ടികൾ ആവശ്യമുന്നയിച്ചിട്ടുണ്ട്.
ആറു മാസത്തിനിടയിൽ ഒരിക്കലെങ്കിലും പാർലമെൻറ് സമ്മേളിച്ചിരിക്കണമെന്നാണ് ചട്ടം. കോവിഡ് പടരുന്ന പശ്ചാത്തലത്തിൽ സമ്മേളന കാലം വെട്ടിച്ചുരുക്കി ഇരുസഭകളും മാർച്ച് 23നാണ് പിരിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.