പാർലമെന്‍റ് സമ്മേളനം 19ന്; മന്ത്രാലയങ്ങളുടെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രമന്ത്രിസഭ യോഗം
text_fieldsന്യൂഡൽഹി: നരേന്ദ്ര മോദി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനിരിക്കെ, വിവിധ മന്ത്രാലയങ്ങളുടെ പ്രവർത്തനം അവലോകനം ചെയ്യുന്ന കേന്ദ്രമന്ത്രിസഭ യോഗം ബുധനാഴ്ച വൈകീട്ട് നടക്കും. അടുത്ത മാസം 19ന് പാർലമെൻറിെൻറ വർഷകാല സേമ്മളനം തുടങ്ങും. അതിനു മുമ്പായി, ജൂലൈ ആദ്യവാരം തന്നെ മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
യു.പി, പഞ്ചാബ് എന്നിവിടങ്ങളിലടക്കം അടുത്ത വർഷം വിവിധ സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പു നടക്കുന്നതുകൂടി കണക്കിലെടുത്താണ് പുനഃസംഘടനക്കുള്ള ചർച്ചകൾ. ജനതദൾ -യു അടക്കം വിവിധ സഖ്യകക്ഷികളെ പരിഗണിക്കുന്നതിനൊപ്പം മേഖല, സമുദായ പ്രാതിനിധ്യവും ചർച്ചയിലുണ്ട്. രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയാണ് നടക്കുന്നത്.
പാർലമെൻറിെൻറ വർഷകാല സമ്മേളനം ആഗസ്റ്റ് 13 വരെ നീളുന്ന 20 പ്രവൃത്തി ദിനങ്ങളിലേതായിരിക്കും. സമ്മേളന തീയതി പ്രതിരോധ മന്ത്രി രാജ്നാഥ്സിങ്ങിെൻറ അധ്യക്ഷതയിലുള്ള പാർലമെൻററികാര്യ മന്ത്രിസഭ സമിതി നിശ്ചയിച്ചു കഴിഞ്ഞിട്ടുണ്ട്. കോവിഡ് സാഹചര്യങ്ങൾക്കിടയിൽ കഴിഞ്ഞ തവണത്തെപ്പോലെ സന്ദർശക നിയന്ത്രണം അടക്കം വിവിധ മാർഗനിർദേശങ്ങൾ പാലിച്ചാവും സമ്മേളനം. എം.പിമാരുടെയും പാർലമെൻറ് ജീവനക്കാരുടെയും കോവിഡ് വാക്സിനേഷൻ മിക്കവാറും പൂർത്തിയായിട്ടുണ്ട്. മാധ്യമപ്രവർത്തകർ അടക്കമുള്ളവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ കൂടി അടിസ്ഥാനത്തിലാവും നിയന്ത്രിത പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.