പെൺകുട്ടികളുടെ വിവാഹപ്രായം: സമിതി കാലവധി മൂന്നുമാസം നീട്ടി
text_fieldsന്യൂഡൽഹി: പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച വിഷയം പരിശോധിക്കുന്ന പാർലമെന്റ് സ്ഥിരംസമിതിയുടെ കാലാവധി മൂന്നു മാസം കൂടി നീട്ടി. അതേസമയം, 2021ലെ ശൈശവ വിവാഹ നിരോധന (ഭേദഗതി) ബില്ലിലെ വ്യവസ്ഥകൾ പരിശോധിക്കുന്ന വനിത, ശിശു, യുവജന, കായികകാര്യ വകുപ്പ് പാനലിന്റെ റിപ്പോർട്ട് വ്യാഴാഴ്ച സമർപ്പിക്കും. പാനലിന്റെ കണ്ടെത്തലുകൾ ജൂൺ 24ന് കൈമാറും.
പെൺകുട്ടികളുടെ നിയമപരമായ കുറഞ്ഞ വിവാഹ പ്രായം 18ൽനിന്ന് 21 ആക്കി ഉയർത്തണമെന്ന നിർദേശത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. നിർദേശങ്ങൾക്കെതിരെ കുട്ടികളുടെയും സ്ത്രീകളുടെയും അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളിൽനിന്ന് എതിർപ്പ് ഉയർന്നതിനെ തുടർന്ന് പരിശോധനക്കായി പാർലമെന്ററി സമിതിക്ക് കൈമാറുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.