ജിയോ ടാഗിങ്ങിലെ പിഴ: ട്വിറ്ററിെൻറ വിശദീകരണം അപര്യാപ്തമെന്ന് സംയുക്ത പാര്‍ലമെൻററി സമിതി
text_fieldsന്യൂഡല്‍ഹി: ലൈവ് പ്രക്ഷേപണത്തിനിടെ ലഡാക്കിനെ ചൈനയുടെ ഭാഗമാക്കി ജിയോ ടാഗ് നല്കിയ സംഭവത്തില്‍ ബുധനാഴ്ച ട്വിറ്റർ ഇന്ത്യ അധികൃതർ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് സംയുക്ത പാര്‍ലമെൻററി സമിതി. ഇന്ത്യയുടെ വൈകാരികതയെ മാനിക്കുന്നുവെന്നും ജിയോ ടാഗിങ് പ്രശ്നം തങ്ങളുടെ ടീം ഉടന്‍തന്നെ പരിഹരിച്ചിട്ടുണ്ടെന്നുമായിരുന്നു ട്വിറ്ററിെൻ വിശദീകരണം.
സുതാര്യത ഉറപ്പുവരുത്താന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്നും സര്‍ക്കാറുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ട്വിറ്റര്‍ വക്താവ് സമിതിയെ അറിയിച്ചു. ട്വിറ്റർ നൽകിയ വിശദീകരണം അപര്യാപ്തമാണെന്നാണ് അംഗങ്ങളുടെ എല്ലാവരുടെയും അഭിപ്രായമെന്ന് സംയുക്ത പാർലമെൻററി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു. ലേ ഉള്‍പ്പെട്ട ലഡാക് ചൈനയുടെ ഭാഗമായി ചിത്രീകരിക്കുന്നത് ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും അവർ വ്യക്തമാക്കി.
വ്യക്തിവിവര സംരക്ഷണ ബില്ലിെൻറ പരിശോധനയുമായി ബന്ധപ്പെട്ടാണ് സമിതി വിവിധ വിഷയങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍നിന്ന് വിശദീകരണം തേടിയത്. പാര്‍ലമെൻററി സമിതിക്കു മുന്നില്‍ ഹാജരാകാന്‍ കഴിയില്ലെന്നും ജിയോ ടാഗ് ഉൾപ്പെടെയുള്ള വിഷയങ്ങളില്‍ വിശദീകരണം നല്‍കേണ്ട തങ്ങളുടെ വിദഗ്ധ സംഘം വിദേശത്താണെന്നുമായിരുന്നു ട്വിറ്റര്‍ ആദ്യം വ്യക്തമാക്കിയത്.
എന്നാല്‍, ഹാജരായില്ലെങ്കില്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ട്വിറ്റര്‍ അധികൃതര്‍ സമിതിക്കു മുന്നില്‍ വിശദീകരണം നല്കാന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.