പാർലമെൻറ് ശീതകാലസമ്മേളനം ത്രിശങ്കുവിൽ
text_fieldsഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭതെരഞ്ഞെടുപ്പുകളിൽ തീപാറുന്ന പോരാട്ടം നടക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റും തിരക്കിലാണ്
ന്യൂഡൽഹി: പാർലമെൻറ് ചരിത്രത്തിൽ ഇതാദ്യമായി ശീതകാലസമ്മേളനം ഉണ്ടായെന്നു വരില്ല. അതല്ലെങ്കിൽ സമ്മേളനം ഏതാനും ദിവസങ്ങളിലേക്ക് പരിമിതപ്പെടുത്തും. ഗുജറാത്ത്, ഹിമാചൽപ്രദേശ് നിയമസഭതെരഞ്ഞെടുപ്പുകളിൽ തീപാറുന്ന പോരാട്ടം നടക്കുന്നതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റും തിരക്കിലാണ്. നോട്ട് അസാധുവാക്കൽ, ജി.എസ്.ടി ധിറുതിപിടിച്ച് നടപ്പാക്കൽ എന്നിവ വഴി രൂക്ഷമായ സാമ്പത്തികമാന്ദ്യവും പ്രതിസന്ധിയും ശീതകാലസേമ്മളനത്തിൽ ഒച്ചപ്പാടിന് ഇടയാക്കിയേക്കും. 18 പാർട്ടികൾ സർക്കാറിനെതിരെ യോജിച്ച നീക്കത്തിലായതിനാൽ പാർലമെൻറിലെ ബഹളം ഗുജറാത്തിലും അലയടിക്കുമെന്ന് സർക്കാർ ആശങ്കപ്പെടുന്നു.
നവംബർ പകുതിക്കുശേഷം മൂന്നാഴ്ചയെങ്കിലും പാർലമെൻറ് സമ്മേളിക്കുന്ന കീഴ്വഴക്കമാണ് അട്ടിമറിയുന്നത്. ശീതകാലസമ്മേളനത്തിെൻറ ദിവസങ്ങൾ നിശ്ചയിക്കേണ്ട സമയമായി. അതിനായി പാർലമെൻററികാര്യ മന്ത്രിസഭസമിതി വിളിക്കുന്ന കാര്യം പോലും അനിശ്ചിതത്വത്തിലാണ്. വർഷകാലസേമ്മളനം ആഗസ്റ്റ് 11നാണ് സമാപിച്ചത്. ഒരുവർഷത്തിൽ എത്രദിവസം പാർലമെൻറ് സമ്മേളിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല.
എന്നാൽ, കീഴ്വഴക്കം പാലിച്ചുപോരുകയാണ് ഇതുവരെ ചെയ്തത്. സാധാരണ ബജറ്റ്, വർഷകാല, ശീതകാല സമ്മേളനങ്ങളാണ് നടക്കുന്നത്. ബജറ്റ് സമ്മേളനം ഒരുമാസം നേരേത്തയാക്കി ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കുന്ന രീതി കഴിഞ്ഞവർഷം തുടങ്ങിവെച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.