ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്‍റ് മാര്‍ച്ച്
text_fields
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിയ പാര്‍ലമെന്‍റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. ചൊവ്വാഴ്ച രാവിലെ മണ്ഡി ഹൗസില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് ജന്തര്‍മന്തറില്‍ പൊലീസ് തടഞ്ഞു. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു.
മസ്ജിദ് തകര്‍ത്ത് 24 വര്‍ഷം കഴിഞ്ഞിട്ടും പുനര്‍നിര്‍മിക്കുമെന്ന വാഗ്ദാനം സര്‍ക്കാറുകള്‍ നല്‍കുകയല്ലാതെ പാലിച്ചിട്ടില്ല. മസ്ജിദ് തകര്‍ക്കുന്നതിന് നേതൃത്വം നല്‍കിയവര്‍ക്ക് കേന്ദ്രകാബിനറ്റില്‍ ഉന്നതതല പദവികള്‍ നല്‍കിയും, വി.വി.ഐ.പി പരിഗണന നല്‍കിയും ആദരിക്കുകയാണ്. പള്ളി പൊളിച്ച സ്ഥലത്ത് പുന$സ്ഥാപിക്കുക, ലിബര്‍ഹാന്‍ കമീഷന്‍ കണ്ടത്തെിയ 68 പ്രതികളെയും ശിക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ റാലി ആവശ്യപ്പെട്ടു. ലോക്രാജ് സംഘടന്‍ പ്രസിഡന്‍റ് ശ്രീനിവാസ രാഘവന്‍, പി.യു.സി.എല്‍ ഡല്‍ഹി ഘടകം പ്രസിഡന്‍റ് അഡ്വ. എന്‍.ഡി. പഞ്ചോളി, വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ പ്രസിഡന്‍റ് എസ്.ക്യു.ആര്‍. ഇല്യാസ്, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്‍റ് എ. സഈദ്, ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. ശറഫുദ്ദീന്‍ അഹ്മദ്, ജമാഅത്തെ ഇസ്ലാമി നേതാവ് മുഹമ്മദ് അഹ്മദ്, പോപുലര്‍ ഫ്രണ്ട് ദേശീയ സമിതി അംഗം മുഹമ്മദ് ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.
വെല്‍ഫെയര്‍ പാര്‍ട്ടി, കമ്യൂണിസ്റ്റ് ഗദ്ദാര്‍ പാര്‍ട്ടി, എസ്.ഡി.പി.ഐ, ലോക്രാജ് സംഘടന്‍, പി.യു.സി.എല്‍, സിഖ് ഫോറം, ജമാഅത്തെ ഇസ്ലാമി, സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍, ഓള്‍ ഇന്ത്യ മുസ്ലിം മജ്ലിസെ മുശാവറ, പോപുലര്‍ ഫ്രണ്ട്, ജന്‍ സംഘര്‍ഷ് മഞ്ച്, സി.പി.ഐ (എം.എല്‍) എന്‍.പി, യുനൈറ്റഡ് സിഖ് മിഷന്‍, സിറ്റിസണ്‍സ് ഫോര്‍ ഡെമോക്രസി, മസ്ദൂര്‍ ഏകത കമ്മിറ്റി തുടങ്ങി ഇരുപതോളം സംഘടനകള്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.