പാർലമെൻറ് സമ്മേളനം ഇന്നുമുതൽ; പ്രക്ഷുബ്ധമാകും
text_fieldsന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാർലമെൻറിെൻറ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. മോദി സർക്കാറിെൻറ അവസാനത്തെ സമ്പൂർണ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന വിവാദ മുത്തലാഖ് ബില്ലടക്കം പാർലമെൻറ് കടത്താൻ എല്ലാ ശ്രമവും നടത്താൻ ഒരുങ്ങിയാണ് ഭരണപക്ഷത്തിെൻറ വരവ്.
അതേസമയം, ജസ്റ്റിസ് ലോയ കേസ്, പത്മാവത് സിനിമ വിവാദം, രാജ്യത്തിെൻറ സാമ്പത്തിക മുരടിപ്പ്, ചീഫ് ജസ്റ്റിസിന് എതിരായ ഇംപീച്ച്മെൻറ് നീക്കം എന്നീ ആയുധങ്ങളുമായാണ് പ്രതിപക്ഷത്തിെൻറ വരവ്. ഇതോടെ ഇത്തവണയും പാർലമെൻറ് പ്രക്ഷുബ്ധ രംഗങ്ങൾക്ക് സാക്ഷ്യംവഹിക്കുമെന്ന് ഉറപ്പായി.
പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ലോക്സഭ സ്പീക്കർ സുമിത്ര മഹാജൻ സർവകക്ഷി യോഗം വിളിച്ചുചേർത്തു. സമ്മേളനം സമാധാനപരമായി നടത്താൻ സഹകരിക്കണമെന്ന അഭ്യർഥനയാണ് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഭരണപക്ഷം മുന്നോട്ടുവെച്ചത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സംയുക്തസഭയെ അഭിസംബോധന ചെയ്യുന്നതോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. പദവി ഏെറ്റടുത്തശേഷം ആദ്യമായാണ് രാം നാഥ് കോവിന്ദ് ഇരുസഭകളെയും അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിെൻറ സാമ്പത്തിക സർവേയും തിങ്കളാഴ്ച സഭയിൽ വെക്കും.
രണ്ടുഘട്ടമായി നടക്കുന്ന പാർലമെൻറ് സമ്മേളനത്തിെൻറ ആദ്യഘട്ടം ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മാർച്ച് അഞ്ച് മുതൽ ഏപ്രിൽ ആറുവരെയാണ് രണ്ടാം ഘട്ടം. ലോക്സഭയിൽ കടന്നുകൂടിയെങ്കിലും പ്രതിപക്ഷത്തിെൻറയും എൻ.ഡി.എക്ക് ഒപ്പംനിന്നവരുടെയും പ്രതിഷേധത്തിൽ തട്ടി രാജ്യസഭയിൽ കുടുങ്ങി കിടക്കുന്ന മുത്തലാഖ് ബിൽ, ലോക്സഭ പോലും കടക്കാത്ത ഒ.ബി.സി കമീഷന് ഭരണഘടനാ പദവി നൽകുന്ന ഭരണഘടനാ (123 ാം ഭേദഗതി) ബിൽ-2017 എന്നിവ ഇൗ സമ്മേളനത്തിൽ വീണ്ടും സഭയിൽ എത്തുന്നതോടെ ഭരണ, പ്രതിപക്ഷ തന്ത്രങ്ങളും നിർണായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.