നോട്ട് അസാധുവാക്കൽ: പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം
text_fieldsന്യൂഡൽഹി: നോട്ട് അസാധുവാക്കൽ സംഭവത്തിൽ പാർലമെൻറിൽ ഇന്നും ബഹളം. പ്രതിപക്ഷ ബഹളം മൂലം സഭാ നടപടികൾ തടസപ്പെട്ടതിനാൽ രാജ്യസഭ പിരിഞ്ഞു. സർക്കാർ നടപടിയെ എതിർക്കുന്നവരുടെ പ്രധാന പ്രശ്നം അവർക്ക് കള്ളപ്പണം വെളുപ്പിക്കാൻ ആവശ്യത്തിന് സമയം കിട്ടാത്തതാണെന്ന് മോദി സഭക്ക് പുറത്ത് നടന്ന ചടങ്ങിൽ രാവിലെ പ്രസംഗിച്ചിരുന്നു. പരാമർശം പ്രതിപക്ഷത്തെ അപമാനിക്കാനാണെന്ന് ആരോപിച്ചാണ് രാവിലെ സഭ ചേർന്ന ഉടൻ ബഹളം തുടങ്ങിയത്. പരാമർശത്തിൽ പ്രധാനമന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സഭയിൽ ഹാജരാകാതിരുന്നതും പ്രതിപക്ഷത്തിെൻറ രോഷത്തിനിടയാക്കി. ബഹളം മൂലം രണ്ട് തവണ നിർത്തിവെച്ച സഭ 2.30ന് ചേർന്നെങ്കിലും നടപടികൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. തുടർച്ചയായി ഒമ്പതാം ദിവസമാണ് നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട് സഭ തടസപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.