13 ദിവസം; പാസാക്കിയത് ഒമ്പത് നിയമങ്ങൾ പാർലമെൻറിെൻറ വർഷകാല സമ്മേളനം സമാപിച്ചു
text_fieldsന്യൂഡൽഹി: 13 ദിവസം നീണ്ട പാർലമെൻറിെൻറ വർഷകാല സമ്മേളനം സമാപിച്ചു. ആശങ്കകൾക്കൊപ്പം ചരിത്രം രചിക്കുന്ന ചില സംഭവങ്ങൾക്കും കുറഞ്ഞ കാലയളവിലെ സമ്മേളനം സാക്ഷിയായി. ജനങ്ങളിൽ ഒരു വിഭാഗം അരക്ഷിതരാണെന്ന് രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതി ഡോ. ഹാമിദ് അൻസാരി ഒാർമിപ്പിച്ചത് സമ്മേളനം അവസാനിക്കുന്നതിന് തൊട്ടു തേലന്നായിരുന്നു. ഒരു ദശാബ്ദം രാജ്യസഭ നിയന്ത്രിച്ച അദ്ദേഹത്തിെൻറ യാത്രയയപ്പ് ചടങ്ങിന് താമസിച്ച് വന്നും നേരത്തേ ഇറങ്ങിയും സർക്കാറിെൻറ നീരസം പ്രധാനമന്ത്രി മോദി പ്രകടിപ്പിച്ചതും ചർച്ചയായി. ഉപരാഷ്ട്രപതി പദവിയിലേക്ക് വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടതും ഇൗ സമ്മേളനത്തിൽ. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി പദവികളിൽ സംഘ്പരിവാർ വക്താക്കൾ അവരോധിക്കപ്പെടുക എന്ന ആർ.എസ്.എസ് ലക്ഷ്യം അതോടെ സഫലമായി.
രാജ്യസഭയിൽ പ്രതിപക്ഷ നിരയിലെ പ്രമുഖനായ സീതാറാം യെച്ചൂരിയുടെ അവസാന ദിനംകൂടിയായിരുന്നു വെള്ളിയാഴ്ച. ഭരണപക്ഷത്ത് ബി.ജെ.പിയുടെ ദേശീയ പ്രസിഡൻറ് അമിത് ഷാ സഭയിൽ എത്തുകയും ചെയ്തു. െയച്ചൂരിയുടെ യാത്രയയപ്പിൽ സി.പി.എമ്മിെൻറ പ്രത്യയശാസ്ത്ര കടുംപിടിത്തത്തെ കക്ഷിഭേദമില്ലാതെ അംഗങ്ങൾ വിമർശിച്ചത് ഇതെല്ലാം മനസ്സിൽവെച്ചായിരുന്നു. അതിനു മുന്നിൽ യെച്ചൂരി ഉൾപ്പെടെ പാർട്ടി എം.പിമാർ അക്ഷോഭ്യരായി ഇരുന്നു.
ഭരണഘടന ഭേദഗതി ചെയ്ത് ദേശീയ പിന്നാക്ക വർഗ കമീഷന് ഭരണഘടന പദവി നൽകുന്ന നിയമത്തിലെ ഒരു വകുപ്പ് പാസാക്കുന്നതിൽ രാജ്യസഭയിൽ ഭരണപക്ഷം പരാജയപ്പെട്ടുവെന്ന സവിശേഷതയുമുണ്ട്. ഇരുസഭകളും ചോദ്യോത്തരവേള വേണ്ടെന്നുവെച്ച് ക്വിറ്റിന്ത്യ പ്രസ്ഥാനത്തിെൻറ 75ാം വാർഷികം ചർച്ച ചെയ്യാനും ഇതിനിടെ സമയം കണ്ടെത്തി. പുറത്തിറക്കിയ ഒാർഡിനൻസുകൾക്ക് പകരം നിയമം പാസാക്കുകയായിരുന്നു സമ്മേളനത്തിെൻറ പ്രധാന ലക്ഷ്യം. 25ലേറെ നിയമങ്ങളായിരുന്നു ഇതിൽ പ്രധാനമെങ്കിലും രണ്ടു സഭകളിലുംകൂടി ഒമ്പത് ബില്ലുകൾ മാത്രമാണ് പാസാക്കാൻ കഴിഞ്ഞത്്. ലോക്സഭ 28 മണിക്കൂറും രാജ്യസഭ 22 മണിക്കൂറുമാണ് ബില്ലുകളുടെ ചർച്ചക്കായി വിനിയോഗിച്ചത്.
ബാങ്കിങ് റെഗുലേഷൻ േഭദഗതി ബിൽ, ജമ്മു-കശ്മീരിൽ ജി.എസ്.ടി നടപ്പാക്കുന്നത് സംബന്ധിച്ച ബിൽ എന്നിവയിന്മേൽ ചൂടേറിയ ചർച്ചകളാണ് അരങ്ങേറിയത്. കാർഷിക തകർച്ച, കർഷക ആത്മഹത്യ, വെള്ളപ്പൊക്കം, ആൾക്കൂട്ട ആക്രമണം, ദലിതുകൾക്കും ന്യൂനപക്ഷങ്ങൾക്കും എതിരായ അതിക്രമം തുടങ്ങിയവ ചർച്ച ചെയ്യാൻ ഇരുസഭകളും 55 മണിക്കൂറാണ് ചെലവഴിച്ചത്.
മുന്നറിയിപ്പില്ലാതെ ‘കോഡ് ഒാൺ വേജസ് ബിൽ’ കൊണ്ടുവരുന്നതും വേണ്ടത്ര ചർച്ചയില്ലാതെ പാർലമെൻറിെൻറ സംയുക്ത സമിതിക്ക് വിടാനുള്ള സർക്കാർ ശ്രമത്തിന് എതിരെ കടുത്ത പ്രതിഷേധം അംഗങ്ങൾ ഉയർത്തുന്നതും കാണാൻ കഴിഞ്ഞു. സഭ നടപടികൾ തടസ്സപ്പെടുത്തിയതിന് അഞ്ച് എം.പിമാരെ സ്പീക്കർ ഇൗ സമ്മേളനത്തിൽ സസ്പെൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.