പരോൾ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി
text_fields ന്യൂഡൽഹി: പരോൾ ചട്ടങ്ങൾ കാലോചിതമായി പരിഷ്കരിക്കണമെന്ന് സുപ്രീംകോടതി സർക്കാറിനോട് ആവശ്യപ്പെട്ടു. പരോളും താൽക്കാലിക വിടുതലും നൽകുന്നതിന് 1955ലെ പഴഞ്ചൻ ചട്ടങ്ങളാണ് ഇപ്പോഴും നിലവിലുള്ളത്. വിപുലമായ ചർച്ചകളിലൂടെ അടിയന്തരമായി ഇവ പരിഷ്കരിക്കേണ്ടതുണ്ടെന്ന് ജസ്റ്റിസുമാരായ എ.കെ. സാക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടു.
പരോൾ അപേക്ഷകൾ പരിഗണിക്കുന്നതിന് അനുയോജ്യമായ മാർഗനിർദേശങ്ങൾ നൽകണമെന്ന് പറഞ്ഞ കോടതി, ഇൗ വിധിയുടെ പകർപ്പ് നീതിന്യായ മന്ത്രാലയത്തിന് അയച്ചുകൊടുക്കാനും നിർദേശിച്ചു.
ഹ്രസ്വകാലത്തേക്ക് തടവുകാരൻ മോചിതനാവുന്നത് വ്യക്തിപരവും കുടുംബപരവുമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിനൊപ്പം സാമൂഹികബന്ധം സ്ഥാപിക്കാനും ഉതകും. കുറ്റവാളികൾക്കും ശുദ്ധവായു ശ്വസിക്കാനും കുടുംബജീവിതം നയിക്കാനും അവസരം വേണം.
ടാഡ നിയമപ്രകാരം ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന അഷ്ഫാഖിെൻറ പരോൾ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം. 1993 ഡിസംബർ ആറിന് അഞ്ച് ട്രെയിനുകളിൽ ബോംബ് വെച്ചെന്ന കേസിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.