പരോൾ കിട്ടിയില്ല; അബൂ സലീമിന്റെ വിവാഹം മുടങ്ങി
text_fieldsമുംബൈ: വീണ്ടും വിവാഹിതനാകാൻ 45 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് ’93ലെ മുംബൈ സ്ഫോടന പരമ്പര കേസ് പ്രതിയും അധോലോക നേതാവുമായ അബൂ സലീം നൽകിയ അപേക്ഷ മഹാരാഷ്ട്ര സർക്കാർ തള്ളി.
താണെ പൊലീസ് കമീഷണർ നൽകിയ റിപ്പോർട്ട് പരിഗണിച്ച് കൊങ്കൺ ഡിവിഷനൽ കമീഷണറാണ് ശനിയാഴ്ച പരോൾ തള്ളിയത്. കൊങ്കൺ ഡിവിഷൻ പരിധിയിൽ വരുന്ന തലോജ ജയിലിലാണ്, സ്ഫോടന പരമ്പര കേസിലും പ്രദീപ് ജെയിൻ കൊലക്കേസിലും ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട അബൂ സലീം കഴിയുന്നത്. താണെയിലെ മുംബ്രയിൽ സയ്യിദ് ബഹർ കൗസർ എന്ന ഹീനയെ വിവാഹം ചെയ്യാൻ പരോൾ േവണമെന്നായിരുന്നു അപേക്ഷ. തെൻറ രണ്ട് സഹോദരന്മാരുടെ ജാമ്യത്തിൽ 45 ദിവസം വിട്ടയക്കണമെന്ന് അപേക്ഷയിൽ പറയുന്നു. 12 വർഷത്തിലേറെയായി ജയിലിൽ കഴിയുന്ന താൻ ഇതുവരെ പുറത്തുപോയിട്ടില്ലെന്നും അബൂ സലീം അറിയിച്ചിരുന്നു. മേയ് അഞ്ചിനാണ് വിവാഹച്ചടങ്ങ് നിശ്ചയിച്ചത്. എന്നാൽ, സലീമിന് പരോൾ അനുവദിക്കുന്നത് സുരക്ഷിതമല്ലെന്നാണ് താണെ പൊലീസ് റിപ്പോർട്ട് നൽകിയത്.
ഹീനയെ വിവാഹം ചെയ്യാൻ അനുവദിക്കണമെന്ന് സ്ഫോടനക്കേസ് വിചാരണക്കിടെ അബൂ സലീം ടാഡ കോടതിയോടും ആവശ്യപ്പെട്ടിരുന്നു. 2014ൽ മറ്റൊരു കേസിൽ അബൂ സലീമിനെ ലഖ്നോവിലേക്ക് കൊണ്ടുപോകുേമ്പാൾ ട്രെയിനിൽവെച്ച് ഇവരുടെ വിവാഹം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. സലീമും ഹീനയും നിഷേധിച്ചെങ്കിലും പിന്നീട് വാർത്തയെ തുടർന്ന് ഇനി സലീമിനെ അല്ലാതെ വിവാഹം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഹീന കോടതിയെ സമീപിച്ചു. മുംെബെക്കാരി സുമെയ്റ ജമാനിയാണ് സലീമിെൻറ ആദ്യ ഭാര്യ.
2005ൽ പോർചുഗലിൽ പിടിയിലാകുമ്പോൾ മുൻ ബോളിവുഡ് നടി മോണിക ബേദിയായിരുന്നു സലീമിനൊപ്പം ഉണ്ടായിരുന്നത്. സലീമിനൊപ്പം അവരെയും ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.