പരീക്കറുടെ ആരോഗ്യനില മോശം; പുതിയ മുഖ്യമന്ത്രിയെ തേടി ബി.ജെ.പി
text_fieldsപനാജി: ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് ബി.ജെ.പി പുതിയ മുഖ്യമന്ത്രിയെ തേ ടുന്നു. സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് കോൺഗ്രസ് വീണ്ടും കത്ത് നൽകിയ സാഹചര്യത്തിലാണ് ബി.ജെ.പിയുടെ നീക്കം. ഇന്ന് വൈകീട്ട് എം.എൽ.എമാരുടെ യോഗം വിളിച്ചുണ്ട്.
എം.എൽ.എമാരുടെ യോഗത്തിന് ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി, ഗോവ ഫോർവേർഡ് പാർട്ടി തുടങ്ങിയ സഖ്യകക്ഷികളുമായിട്ടും ബി.ജെ.പി ചർച്ചകൾ നടത്തും. ഗോവ ഫോർവേഡ് പാർട്ടിയിലെ മൂന്നംഗങ്ങളും മൂന്ന് സ്വതന്ത്ര എം.എൽ.എമാരും മനോഹർ പരീക്കറെ വീട്ടിലെത്തി സന്ദർശിച്ചിരുന്നു.
40 അംഗ നിയമസഭയിൽ 14 എം.എൽ.എമാരുടെ പിന്തുണയുള്ള കോൺഗ്രസ് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചിരുന്നു. മാപ്സ എം.എൽ.എ ഫ്രാൻസിസ് ഡിസൂസ മരിച്ചതോടെ നിയമസഭയിലെ ബി.ജെ.പി അംഗങ്ങളുടെ എണ്ണം 13 ആയി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.