ആകാശത്ത് പറക്കണമെങ്കിൽ തത്തയെ സ്വതന്ത്രമായി വിടണം - ആർ.എം ലോധ
text_fieldsന്യൂഡൽഹി: സ്വാതന്ത്ര്യം നൽകിയില്ലെങ്കിൽ തത്തക്ക് വിശാലമായ ആകാശത്ത് പറക്കാനാകില്ലെന്ന് മുൻ ചീഫ് ജസ്റ് റിസ് ആർ.എം ലോധ. സി.ബി.െഎയെ സർക്കാർ താത്പര്യങ്ങൾക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമർശിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.െഎയെ ആദ്യമായി ‘കൂട്ടിലടച്ച തത്ത’ എന്ന ് വിശേഷിപ്പിച്ചത് ആർ.എം ലോധയായിരുന്നു.
രാജ്യത്തെ പ്രധാന അേന്വഷണ ഏജൻസി എന്ന സി.ബി.െഎയുടെ സ്ഥാനത്തിന് സംരക്ഷണം നൽകണം. അതിനായി എന്തെങ്കിലും ചെയ്യാനുെണ്ടങ്കിൽ അതിനുള്ള സമയമാണിപ്പോൾ - ആർ.എം ലോധ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. സ്ഥാപനത്തിെൻറ സ്വാതന്ത്ര്യം സംരക്ഷിക്കാം എന്നതിന് വിവിധ വഴികൾ തേടണം. വിജയികളായ സർക്കാർ പോലും സി.ബി.െഎെയ സ്വാധീനിക്കാനും അവരവരുടെ താത്പര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാനും ശ്രമിക്കും. ഇൗ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്. കൽക്കരി അഴിമതിയിലും മറ്റും ഇതും ഉയർന്നു വന്നിരുന്നു. സി.ബി.െഎയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെയോ മറ്റു വഴികളിലൂടെയോ ഉറപ്പാക്കേണ്ടതാണ് -അദ്ദേഹം പറഞ്ഞു
സി.ബി.െഎ മേധാവിയെ സ്ഥലം മാറ്റുന്നതിന് ഉന്നതാധികാര സമിതി ചേർന്നില്ല എന്ന സർക്കാർ ചെയ്യേണ്ട നടപടി ക്രമങ്ങളിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി അലോക് വർമക്ക് വീണ്ടും അവസരം നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.