രജപുത്ര-ക്ഷത്രിയ ഭരണാധികാരികൾക്കെതിരെ പരാമർശം: വീണ്ടും മാപ്പ് പറഞ്ഞ് രൂപാല
text_fieldsരാജ്കോട്ട്: മുൻകാല രജപുത്ര-ക്ഷത്രിയ ഭരണാധികാരികൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിൽ കേന്ദ്രമന്ത്രിയും ഗുജറാത്തിലെ രാജ്കോട്ട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പർഷോത്തം രൂപാല വീണ്ടും ഖേദപ്രകടനം നടത്തി. തെരഞ്ഞെടുപ്പിന്റെ തൊട്ടടുത്ത ദിവസമാണ് അദ്ദേഹത്തിന്റെ മാപ്പ് പറച്ചിൽ.
രൂപാലയുടെ പരാമർശത്തിൽ സംസ്ഥാനത്തെ ക്ഷത്രിയ സമുദായം വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രാജ്കോട്ടിൽനിന്ന് അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പിൻവലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രണ്ട് തവണ എം.പിയായ മോഹൻ കുന്താരിയായെ മാറ്റിയാണ് രൂപാലിയെ ബി.ജെ.പി രാജ്കോട്ടിലിറക്കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ക്ഷത്രിയ രാജാക്കന്മാർ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് വഴങ്ങിയെന്നും പലപ്പോഴും അവരുമായി സൗഹൃദത്തിലായെന്നും മറ്റുമുള്ള പരാമർശമാണ് വിവാദമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.