മിസോറമിൽ ആരാണ് ബി.ജെ.പി വിരുദ്ധർ?
text_fieldsെഎസോൾ: മിസോറമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടുപിടിക്കുേമ്പാൾ ഭരണകക്ഷിയായ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ മിസോ നാഷനൽ ഫ്രണ്ടും (എം.എൻ.എഫ്) ബി.ജെ.പി വിരുദ്ധത തെളിയിക്കാനുള്ള മത്സരത്തിലാണ്. ഇരുപാർട്ടികളും ബി.ജെ.പിയുമായി കൂട്ടുകൂടിയതിെൻറ പഴയ ചിത്രങ്ങളും രേഖകളും യോഗതീരുമാനങ്ങളുമാണ് പരസ്പരം പുറത്തുവിടുന്നത്. എന്നാൽ, കോൺഗ്രസും എം.എൻ.എഫും ബി.ജെ.പി ക്രിസ്ത്യൻ വിരുദ്ധ പാർട്ടിയാണന്ന് പ്രചാരണം നടത്തുന്നതിൽ ഒറ്റക്കെട്ടാണ്.
മിസോ നാഷനൽ ഫ്രണ്ട് എൻ.ഡി.എയുടെ ഭാഗമാണെങ്കിലും ബി.ജെ.പി 40 മണ്ഡലങ്ങളിലും തനിച്ചാണ് മത്സരിക്കുന്നത്. ബി.ജെ.പിയും എം.എൻ.എഫും തമ്മിലെ കൂട്ടുകെട്ട് ചൂണ്ടിക്കാട്ടി കോൺഗ്രസ് 50,000 ലഘുലേഖകളാണ് പ്രസിദ്ധീകരിച്ചത്. എം.എൻ.എഫ് ബി.ജെ.പിയുമായി രഹസ്യബന്ധത്തിലാണെന്നാണ് ആരോപണം. എന്നാൽ, എം.എൻ.എഫ് ഇത് നിഷേധിക്കുന്നു. ചക്മ സ്വയംഭരണ ജില്ല കൗൺസിലിൽ കോൺഗ്രസും ബി.ജെ.പിയും സഖ്യത്തിലാണെന്നാണ് പാർട്ടിയുടെ ആരോപണം.
ബി.ജെ.പിക്ക് മിസോറമിൽ ഇതുവരെ ഒരൊറ്റ സീറ്റും നേടാനായിട്ടില്ല. മ്യാന്മറുമായും ബംഗ്ലാദേശുമായും അതിർത്തി പങ്കിടുന്ന സംസ്ഥാനത്ത് ഇത്തവണ ബി.ജെ.പി പതിവിൽനിന്ന് വ്യത്യസ്തമായി ശക്തമായ പോരാട്ടത്തിലാണ്. ഡിസംബറിൽ സംസ്ഥാനത്ത് ബി.ജെ.പി ഭരണത്തിലായിരിക്കും ക്രിസ്തുമസ് ആഘോഷിക്കുകയെന്ന് പാർട്ടി പ്രസിഡൻറ് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. 40 അംഗ നിയമസഭയിലേക്ക് നവംബർ 28നാണ് വോെട്ടടുപ്പ്.
കോൺഗ്രസും മിസോ നാഷനൽ ഫ്രണ്ടുമാണ് സംസ്ഥാനം മാറി മാറി ഭരിച്ചത്. 10 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. 7.68 ലക്ഷം വോട്ടർമാരാണുള്ളത്. കോൺഗ്രസ്മുക്ത വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ എന്നതാണ് ബി.ജെ.പി ലക്ഷ്യം. അസം, ത്രിപുര, മണിപ്പുർ, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ബി.ജെ.പി അധികാരം നേടി. മേഘാലയത്തിലും നാഗാലൻഡിലും സഖ്യകക്ഷികളോടൊപ്പം ഭരിക്കുന്നു. കോൺഗ്രസിനാകെട്ട മിസോറമിൽ അധികാരം നിലനിർത്തേണ്ടത് അഭിമാനപ്രശ്നമാണ്.
2008ൽ അധികാരത്തിലെത്തിയ കോൺഗ്രസ് മൂന്നാംതവണയും ഭരണം നിലനിർത്താനുള്ള പോരാട്ടത്തിലാണ്. നിലവിൽ പാർട്ടിക്ക് 34 എം.എൽ.എമാരുണ്ട്. എം.എൻ.എഫിന് അഞ്ചും മിസോറം പീപ്ൾസ് കോൺഫറൻസിന് ഒരു എം.എൽ.എയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.