പാർട്ടി മുലായമിനെ ഏൽപിക്കണം, അല്ലെങ്കിൽ പുതിയ മുന്നണിയെന്ന് ശിവ്പാലിെൻറ മുന്നറിയിപ്പ്
text_fields
ഇട്ടാവ (യു.പി): സമാജ്വാദി പാർട്ടിയുടെ നിയന്ത്രണം അഖിലേഷ് യാദവ് മുലായം സിങ് യാദവിന് കൈമാറിയില്ലെങ്കിൽ പുതിയ മതേതര മുന്നണി രൂപവത്കരിക്കുമെന്ന് പാർട്ടി നേതാവും മുലായമിെൻറ ഇളയ സഹോദരനുമായ ശിവ്പാൽ യാദവിെൻറ മുന്നറിയിപ്പ്. ‘‘പാർട്ടി നിയന്ത്രണം ‘നേതാജി’(മുലായം)ക്ക് കൈമാറാമെന്ന് അഖിലേഷ് ഉറപ്പുനൽകിയതാണ്. ഇതിന് മൂന്നുമാസം സമയവും നൽകി. അഖിലേഷ് വാക്കു പാലിക്കണം, ഞങ്ങൾ പാർട്ടിയെ ശക്തിപ്പെടുത്തും’’ -ശിവ്പാൽ പറഞ്ഞു.
സോഷ്യലിസ്റ്റ് ആശയക്കാരെ ഒരു വേദിയിൽ കൊണ്ടുവരാൻ കാമ്പയിൻ നടത്തുമെന്ന് ഇൗയിടെ ശിവ്പാൽ പറഞ്ഞിരുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അഖിലേഷിെൻറ നേതൃത്വത്തിൽ മത്സരിച്ച സമാജ്വാദി പാർട്ടി കനത്ത തോൽവി ഏറ്റുവാങ്ങിയ സാഹചര്യത്തിലാണ് ശിവ്പാലിെൻറ നീക്കം. കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട എസ്.പിക്ക് 404 അംഗ നിയമസഭയിൽ 54 അംഗങ്ങളെ ജയിപ്പിക്കാനേ കഴിഞ്ഞുള്ളൂ. അഖിലേഷിനെതിരായ അതൃപ്തി മുതലെടുത്ത് മുലായമിനെ തിരിച്ചുകൊണ്ടുവരാനാണ് അദ്ദേഹത്തിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.