പാർട്ടി മതവിശ്വാസത്തിന് എതിരല്ല - യെച്ചൂരി
text_fieldsന്യൂഡൽഹി: ഹിന്ദുത്വത്തിനെ എതിര്‍ക്കുക എന്നു പറഞ്ഞാല്‍ മതവിശ്വാസത്തെ എതിര്‍ക്കുന്നു എന്ന് അര്‍ഥമില്ലെന്നും പാര്‍ട്ടി അണികള്‍ നിരീശ്വരവാദികള്‍ ആയിരിക്കണമെന്ന് സി.പി.എം ഒരിക്കലും നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കരട് രാഷ്ട്രീയ പ്രമേയം പരസ്യപ്പെടുത്താൻ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.
തങ്ങളുടെ വിശ്വാസം മാത്രമാണ് ശരിയെന്ന ഒരു വിഭാഗത്തിന്റെ മാത്രം വാദത്തെ അംഗീകരിക്കുന്നുമില്ല. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം പാര്‍ട്ടിയും അംഗീകരിക്കുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ മതവിശ്വാസികള്‍ ആയിരിക്കരുത് എന്ന് പാര്‍ട്ടി ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ലെന്നും യെച്ചൂരി വിശദീകരിച്ചു.
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ പാരിസ്ഥിതിക ആഘാത പഠനം നടത്തുമെന്നും ഈ റിപ്പോര്‍ട്ട് എല്ലാവര്‍ക്കും ലഭ്യമാകുന്ന തരത്തില്‍ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുമായി സില്‍വർ ലൈന്‍ പദ്ധതി താരതമ്യം ചെയ്യുന്നതില്‍ അടിസ്ഥാനമില്ല. വ്യത്യസ്ത സാഹചര്യമാണ് രണ്ടിനും ഇടയിലുള്ളതെന്നും യെച്ചൂരി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.