രാജിയിൽ ഉറച്ച് രാഹുൽ; കോൺഗ്രസ് തള്ളി
text_fieldsന്യൂഡൽഹി: കനത്ത തെരഞ്ഞെടുപ്പു തോൽവി ചർച്ചചെയ്യാൻ എ.െഎ.സി.സി ആസ്ഥാനത്ത് ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ ഉ റച്ച രാജി സന്നദ്ധതയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. എന്നാൽ, രാജി സന്നദ്ധത ഏകകണ്ഠമായി തള്ളിയ യോഗം, പാ ർട്ടിയെ തുടർന്നും മുന്നോട്ടു നയിക്കാനും സംഘടനാ സംവിധാനം എത്രയും വേഗം അടിമുടി പുനഃസംഘടിപ്പിക്കാനും രാഹുലിന ോട് അഭ്യർഥിച്ചു.
പദവിയൊഴിയാനുള്ള തീരുമാനം മാറ്റാൻ വിസമ്മതിച്ചു നിൽക്കുകയാണ് രാഹുൽ. പ്രവർത്തക സമിത ി യോഗം തീർന്നയുടൻ പാർട്ടി ആസ്ഥാനത്തുനിന്ന് അദ്ദേഹം സ്ഥലംവിട്ടു. യോഗതീരുമാനങ്ങൾ വിശദീകരിച്ച വാർത്തസമ്മേളനത്തിന് അദ്ദേഹം എത്തിയില്ല. കാത്തുനിന്ന വാർത്തലേഖകരെ കാണാൻ കൂട്ടാക്കിയുമില്ല. രാഹുലിനെ മനംമാറ്റത്തിന് സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രേരിപ്പിക്കുകയാണ്. പദവിയിൽ തുടരുമെന്ന പ്രത്യാശയിൽ മറ്റു നേതാക്കൾ.
രാഹുൽ രാജിയിൽ ഉറച്ചുനിൽക്കുമെന്ന സൂചനകൾക്കിടയിൽ 45 മിനിട്ട് വൈകിയാണ് 52 അംഗ പ്രവർത്തക സമിതി തുടങ്ങിയത്. രാജി സന്നദ്ധത യോഗത്തിൽ അറിയിച്ചതോടെ, പാടില്ലെന്ന് നേതാക്കൾ കൂട്ടത്തോടെ അഭ്യർഥിച്ചു. നെഹ്റു കുടുംബത്തിൽ നിന്നൊരാൾ തന്നെ പ്രസിഡൻറ് സ്ഥാനത്ത് വേണമെന്ന് നിർബന്ധമില്ലെന്ന് കൂടിയാണ് രാഹുൽ ഇതിനോടു പ്രതികരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 44 സീറ്റിലേക്ക് ഒതുങ്ങിയ കോൺഗ്രസിന് രാഹുലിെൻറ നേതൃത്വത്തിൽ നടത്തിയ തീവ്രശ്രമങ്ങൾക്കു ശേഷവും എട്ടു സീറ്റു മാത്രം കൂട്ടാനാണ് സാധിച്ചത്. കോൺഗ്രസിനു മുമ്പിൽ ഇനി വഴിയേത് എന്ന ചോദ്യങ്ങൾ ഉയരുന്നതിനിടയിലാണ് രാഹുലിെൻറ രാജി സന്നദ്ധത.
രാജിസന്നദ്ധത പ്രവർത്തക സമിതി തള്ളിയതായി എ.കെ. ആൻറണി, ഗുലാംനബി ആസാദ് എന്നിവർ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. തെരഞ്ഞെടുപ്പിൽ മികച്ച നേതൃത്വമായിരുന്നു രാഹുലിേൻറത്. ടി.വിയിൽ നിറഞ്ഞു കണ്ടില്ലെങ്കിലും, പ്രചാരണത്തിൽ രാഹുൽ ഉൗർജസ്വലമായി പ്രവർത്തിച്ചു. വെല്ലുവിളിയുടെ ഇൗ ഘട്ടത്തിൽ പാർട്ടിയെ രാഹുൽ തുടർന്നും നയിക്കണം. തോൽവിയുടെ കാരണങ്ങൾ വിശദമായി പരിേശാധിക്കും. അടിയന്തരമായി പാർട്ടിയുടെ എല്ലാ തലത്തിലും പുനഃസംഘടന നടത്താൻ പാർട്ടി അധ്യക്ഷനെ പ്രവർത്തക സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതീക്ഷക്കൊത്ത് ഉയർന്ന വിജയം ഉണ്ടായില്ലെങ്കിലും മാരകമായ തോൽവിയാണ് കോൺഗ്രസിേൻറതെന്ന് കരുതുന്നില്ലെന്ന് ആൻറണി പറഞ്ഞു. വിശദമായ ചർച്ചകൾ സമിതി യോഗത്തിൽ നടന്നിട്ടില്ല. അതിന് ഇനിയും സമയമുണ്ട്. സംഘടനപരമായ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച് തയാറാക്കിയ മുൻകാല റിപ്പോർട്ടുകളിലെ ശിപാർശകളിൽ ചിലത് യഥാസമയം നടപ്പാക്കിയിട്ടുണ്ടെന്നും ആൻറണി വിശദീകരിച്ചു.
എണ്ണത്തിൽ തോറ്റെങ്കിലും ആശയപോരാട്ടത്തിൽ കോൺഗ്രസ് തോറ്റിട്ടില്ലെന്ന് ഗുലാംനബി കൂട്ടിച്ചേർത്തു. ജനവിധി അംഗീകരിക്കുന്നു. 12 കോടിയിൽപരം വോട്ടർമാർ കോൺഗ്രസിനൊപ്പം നിന്നുവെന്ന് പ്രവർത്തക സമിതി പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ആശയങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പംനിന്ന സഖ്യകക്ഷികൾക്ക് കോൺഗ്രസ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.